Wednesday May 23, 2018
Latest Updates

ഇന്റല്‍:അയര്‍ലണ്ടില്‍ ജോലിയില്‍ നിന്നും പിരിച്ചു വിടുന്നവര്‍ക്ക് രണ്ട് വര്‍ഷത്തെ ശമ്പളം നല്‍കും

ഇന്റല്‍:അയര്‍ലണ്ടില്‍ ജോലിയില്‍ നിന്നും പിരിച്ചു വിടുന്നവര്‍ക്ക് രണ്ട് വര്‍ഷത്തെ ശമ്പളം നല്‍കും

ഡബ്ലിന്‍:വിപണിയിലെ തിരിച്ചടിമൂലം ജോലിക്കാരെ പിരിച്ചുവിടാനുള്ള ഇന്റലിന്റെ തീരുമാനം അയര്‍ലണ്ടില്‍ 400ഓളം ജീവനക്കാരെ ബാധിക്കും. ഇന്റലിനായി അയര്‍ലണ്ടില്‍ ജോലി ചെയ്യുന്ന 350 മുതല്‍ 400 വരെ ജോലിക്കാരെ പിരിച്ചുവിടാനാണ് തങ്ങളുടെ തീരുമാനമെന്ന് കമ്പനി അറിയിച്ചു. ലോകമൊട്ടാകെ തങ്ങളുടെ 12,000 ജോലിക്കാരെ പിരിച്ചുവിടാനാണ് ഇന്റല്‍ ലക്ഷ്യമിട്ടിരിക്കുന്നത്. പിരിച്ചുവിടപ്പെടുന്നവര്‍ക്ക് രണ്ട് വര്‍ഷത്തെ ശമ്പളം നല്‍കും.

കൌണ്ടി കില്‍ഡാറെയിലുള്ള തങ്ങളുടെ പ്ലാന്റില്‍ 4,500ഓളം പേരാണ് ഇന്റലിനായി ജോലി ചെയ്യുന്നത്. പിരിച്ചുവിടുന്നതിനു പകരം ജോലിക്കാര്‍ സ്വയം പിരിഞ്ഞുപോകുന്നതിനാണ് കമ്പനി ഊന്നല്‍ നല്‍കുന്നത്.

ലോകപ്രശസ്ത കംപ്യൂട്ടര്‍ ചിപ്പ് നിര്‍മ്മാതാക്കളായ ഇന്റല്‍, ലാപ്‌ടോപ്പ് വില്‍പ്പന ആഗോളമായി കുറഞ്ഞതോടെയാണ് പ്രതിസന്ധിയിലായത്.

Scroll To Top