Sunday December 11, 2016
Latest Updates

ഐറിഷ്‌കാരുടെ ദേശസ്‌നേഹം ….

ഐറിഷ്‌കാരുടെ ദേശസ്‌നേഹം ….

ഡബ്ലിന്‍:അയര്‍ലണ്ടിലെങ്ങുമുള്ള നാഷണല്‍ സ്റ്റോഴ്‌സുകള്‍ ഐറിഷ് ദേശാഭിമാനത്തിന്റെ പ്രതീകമാണ്.ഐറിഷ് സ്വാതന്ത്ര്യസമരത്തെ പിന്തുണയ്ക്കാന്‍ ആരംഭിച്ച ഇത്തരം കടകളില്‍ വില്ക്കപ്പെടുന്നവയില്‍ അധികവും ദേശീയോദ്ഗ്രഥനത്തെ സഹായിക്കുന്ന ഉത്പന്നങ്ങളാണ്.ഷാംറോക്കിന്റെ നിറമുള്ള ഉടുപ്പുകള്‍ മുതല്‍ സ്വാതന്ത്ര്യ സമര ഗാനങ്ങളുടെ സീ ഡി വരെ.

വര്‍ഷത്തില്‍ ഒരിക്കല്‍ എങ്കിലും ഐറിഷ്‌കാര്‍ ഇത്തരം കടകളില്‍ എത്തി പര്‍ച്ചേസിംഗ് നടത്തുന്നു എന്നാണു കണക്കുകള്‍.ഇവിടെ മാത്രം ആരും വിലപേശല്‍ പോലും നടത്താറില്ലത്രെ.

കഴിഞ്ഞ ദിവസം ഐറിഷ് റിപ്പബ്ലിക് പ്രഖ്യാപനത്തിന്റെ ഒരു ഒറിജിനല്‍ കോപ്പി ലേലത്തിന് വെച്ചപോഴും ഈ ആവേശം ഐറിഷ്‌കാര്‍ കാണിച്ചു.കുറഞ്ഞ വിലയ്‌ക്കൊന്നുമല്ല,1,85 000 യൂറോയ്ക്കാണ് 100 വര്‍ഷം പഴക്കമുള്ള ഈ കടലാസ് കോപ്പി വിറ്റുപോയത്!ഐറിഷ് റിപ്പബ്ലിക് പ്രഖ്യാപനത്തിന്റെ ശതാബ്ദിയായിട്ടും ദേശസ്‌നേഹത്തിന്റെ വില കൂടുന്നുവേയുള്ളൂ എന്ന് തന്നെയാണ് ഇതിന്റെ അര്‍ഥം എന്ന് പറയേണ്ടതില്ലല്ലോ ?

Scroll To Top