Sunday December 04, 2016
Latest Updates

മതിയായി, ഇന്‍ഷുറന്‍സ് കമ്പനി അയര്‍ലണ്ട് വിടുന്നു

മതിയായി, ഇന്‍ഷുറന്‍സ് കമ്പനി  അയര്‍ലണ്ട്  വിടുന്നു

ന്‍ഷുറന്‍സ് മേഖലയിലെ പ്രതിസന്ധിയെത്തുടര്‍ന്ന് ഗിബ്രാള്‍ട്ടാര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന അയര്‍ലണ്ടിലെ സെനിത്ത് ഇന്‍ഷുറന്‍സ് (Zenith Insurance) വിപണിയില്‍ നിന്നും പിന്‍വാങ്ങുന്നു. പുതിയ ഇന്‍ഷുറന്‍സുകളൊന്നും ഏറ്റെടുക്കേണ്ടതില്ലെന്നാണ് കമ്പനിയുടെ തീരുമാനം. ഇന്‍ഷുറന്‍സ് ക്ലെയിമുകള്‍ അസാധാരണമാം വിധം വര്‍ദ്ധിച്ചതും, ഈയിനത്തില്‍ വലിയ തുക ഉപഭോക്താക്കള്‍ക്ക് നല്‍കേണ്ടില്ലെന്നതുമാണ് കമ്പനിയെ ബിസിനസ് നിര്‍ത്താന്‍ പ്രേരിപ്പിച്ചത്.

ബംപ്, ഫൂട്പ്രിന്റ് അണ്ടര്‍റൈറ്റിങ്, പ്രെസ്റ്റിജ് അണ്ടര്‍റൈറ്റിങ് തുടങ്ങിയ ഇന്‍ഷുറന്‍സ് ഏജന്‍സികള്‍ വഴി അയര്‍ലണ്ടിലെ ഇന്‍ഷുറന്‍സ് മേഖലയില്‍ 5%ത്തോളം മാര്‍ക്കറ്റ് ഷെയറാണ് സെനിത്ത് ഇന്‍ഷുറന്‍സ് നേടിയിട്ടുള്ളത്. 50 മില്ല്യണ്‍ യൂറോയോളം പ്രീമിയം തുക ഇത്തരത്തില്‍ സെനിത്തിന് ലഭിച്ചിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്. 2017 ഫെബ്രുവരി മുതല്‍ പുതിയ ഇന്‍ഷുറന്‍സ് ഒന്നും എടുക്കേണ്ടതില്ലെന്നാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്. നിലവിലുള്ള ഉപഭോക്താക്കളുമായി കമ്പനി തുടരും.

ഒരു മാസത്തിനു മുമ്പ് മറ്റൊരു ഇന്‍ഷുറന്‍സ് കമ്പനിയായ എന്റര്‍പ്രൈസ് പൂട്ടിപ്പോകുകയും ചെയ്തിരുന്നു. 14,000ഓളം ഡ്രൈവര്‍മാരാണ് ഇതിനെത്തുടര്‍ന്ന് പ്രതിസന്ധിയിലായത്.

കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ മോട്ടോര്‍ ഇന്‍ഷുറന്‍സ് പ്രീമിയം 70%ഓളം വര്‍ദ്ധിച്ചതായാണ് കണക്കുകള്‍.

Scroll To Top