Sunday December 11, 2016
Latest Updates

സൂപ്പര്‍ വാല്യൂ ഇന്‍ഷുറന്‍സ് രംഗത്തേക്ക്

സൂപ്പര്‍ വാല്യൂ ഇന്‍ഷുറന്‍സ് രംഗത്തേക്ക്

ഡബ്ലിന്‍: സൂപ്പര്‍ വാല്യൂ ഇന്‍ഷുറന്‍സ് രംഗത്തേക്ക്. സൂപ്പര്‍ വാല്യുവിന്റെ ഉപഭോക്താക്കള്‍ക്കായി നിരവധി ഇന്‍ഷുറന്‍സ് ഉല്‍പ്പന്നങ്ങളാണ് കമ്പനി ആലോചിക്കുന്നത്. സൂപ്പര്‍ വാല്യുവിന്റെയും സെന്‍ട്രയുടെയും നടത്തിപ്പുകാരായ
മസ്‌ഗ്രെവ് ഗ്രൂപ്പ് കഴിഞ്ഞ ഒരു വര്‍ഷമായി ഇത് സംബന്ധിച്ച ചര്‍ച്ചയിലാണ്.സൂപ്പര്‍ വാല്യുവിന്റെ ഉപഭോക്താക്കള്‍ക്ക് ട്രാവല്‍ ഇന്‍ഷുറന്‍സ് ഉള്‍പ്പെടെയുള്ള ഇന്‍ഷുറന്‍സുകള്‍ ലഭ്യമാക്കാനാണ് കമ്പനി ആലോചിക്കുന്നത്. സൂപ്പര്‍ വാല്യുവിന്റെ 222 സ്റ്റോറുകള്‍ മുഖേനയും ഫ്രാഞ്ചസികള്‍ മുഖേനയും ഇന്‍ഷുറന്‍സ് വിതരണം ചെയ്യും.

ഏറ്റവും വലിയ ഇന്‍ഷുറന്‍സ് കമ്പനികളില്‍ ഒന്നായ എസിഇയുമായി മസ് ഗ്രേവ് ഇത് സംബന്ധിച്ച്ക രാറിലെത്തിയാതായാണ് റിപ്പോര്‍ട്ട്. എസിഇയുമായി സഹകരിച്ചാകും ട്രാവല്‍ ഇന്‍ഷുറന്‍സ് നല്‍കുന്നത്. മറ്റൊരു പ്രമുഖ ഇന്‍ഷുറന്‍സ് കമ്പനിയായ ലിബര്‍ട്ടി ഇന്‍ഷുറന്‍സുമായും സൂപ്പര്‍ വാല്യൂ ചര്‍ച്ച നടത്തുന്നുണ്ട്. ഹോം ഇന്‍ഷുറന്‍സും
മോട്ടോര്‍ വാഹന ഇന്‍ഷുറന്‍സും ലിബര്‍ട്ടി ഇന്‍ഷുറന്‍സുമായി സഹകരിച്ച് ലഭ്യമാക്കും.സൂപ്പര്‍ വാല്യൂ ട്രാവല്‍ ഇന്‍ഷുറന്‍സ് വരുന്ന ആഴ്ചകളില്‍ തന്നെ ലഭ്യമായി തുടങ്ങുമെന്ന് സൂപ്പര്‍ വാല്യു അധികൃതര്‍ അറിയിച്ചു.

ഭവന ഇന്‍ഷുറന്‍സും മോട്ടോര്‍ വാഹന ഇന്‍ഷുറന്‍സും അടുത്ത വര്‍ഷമേ ലഭ്യമായി തുടങ്ങൂ.ഇത് സംബന്ധിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്താനാകില്ലെന്നും സൂപ്പര്‍ വാല്യൂ അധികൃതര്‍ വ്യക്തമാക്കി. ടെസ്‌കോ കഴിഞ്ഞാല്‍ 24.7 ശതമാനം വിപണി വിഹിതവുമായി ഏറ്റവുമധികം ഉപഭോക്താക്കളുള്ള സൂപ്പര്‍ മാര്‍ക്കറ്റ് ശൃംഗലയാണ്
സൂപ്പര്‍ വാല്യൂ. ആഴ്ചയില്‍ 2.6 മില്യന്‍ ഉപഭോക്താക്കള്‍ സൂപ്പര്‍ വാല്യൂവില്‍ എത്തുന്നു.

Scroll To Top