Wednesday December 07, 2016
Latest Updates

അയര്‍ലണ്ടിലെ ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ദ്ധനവ്:സമരത്തിന് നേതൃത്വം നല്‍കാനും ആളില്ല

അയര്‍ലണ്ടിലെ ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ദ്ധനവ്:സമരത്തിന് നേതൃത്വം നല്‍കാനും ആളില്ല

ഡബ്ലിന്‍:ന്യായീകരണമൊന്നുമില്ലാതെ മോട്ടോര്‍ ഇന്‍ഷുറന്‍സ് പ്രീമിയം കുത്തനെ വര്‍ദ്ധിപ്പിച്ചിരിക്കുന്ന അയര്‍ലണ്ടില്‍ ഇതിനെതിരെയുള്ള സമരങ്ങള്‍ക്ക് രാഷ്ട്രീയക്കാരുടെ പിന്തുണയില്ലെന്ന് പൊതു വിമര്‍ശനം.ഇന്‍ഷുറന്‍സ് ഇതിനെതിരെ പല കോണുകളില്‍ നിന്നായി പ്രതിഷേധമുയരുന്നുണ്ടെങ്കിലും സംഘടിച്ച്, ശക്തമായി നടത്തപ്പെടുന്ന പ്രതിഷേധങ്ങള്‍ക്കു മാത്രമേ ഈ വര്‍ദ്ധനവിനെ ചെറുക്കാന്‍ സാധിക്കൂ.എന്നാല്‍ സമരങ്ങള്‍ക്ക് നേരെ അയര്‍ലണ്ടിലെ പുരോഗമന രാഷ്ട്രീയക്കാര്‍ എന്നു വിശേഷിപ്പിക്കുന്നവര്‍ പോലും മുഖം തിരിഞ്ഞു നില്‍ക്കുകയാണ്.

കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ 60% വരെയാണ് മോട്ടോര്‍ ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. പലവിധ ചെലവുകളാല്‍ ബുദ്ധിമുട്ടുന്ന സാധാരണക്കാരായ ഡ്രൈവര്‍മാര്‍ക്ക് ഇരുട്ടടിയായിരിക്കുകയാണ് കുത്തനെ ഉയര്‍ത്തിയ പ്രീമിയം. രണ്ടു വര്‍ഷം മുമ്പ് 500 യൂറോ പ്രീമിയമായി അടച്ചിരുന്ന ഒരാള്‍ ഇന്ന് 800 യൂറോ ഇക്കാര്യത്തില്‍ മുടക്കണം എന്നതാണ് സ്ഥിതി.

പ്രീമിയം വര്‍ദ്ധന കണ്ടില്ലെന്നു നടിച്ച് അധികൃതര്‍ ഉറക്കം നടിച്ചിരിക്കുന്ന സാഹചര്യമാണ് നിലവില്‍ രാജ്യത്തുള്ളത്. ഇന്‍ഷുറന്‍സ് കമ്പനികള്‍ പ്രീമിയം വര്‍ദ്ധിപ്പിക്കുമ്പോള്‍ അത് നിയന്ത്രിക്കേണ്ട സെന്‍ട്രല്‍ ബാങ്ക് അതിന് മൗനാനുവാദം നല്‍കി. അടിയന്തരമായി തങ്ങള്‍ ഇടപെടേണ്ട സാഹചര്യമാണ് രാജ്യത്ത് ഉടലെടുത്തിരിക്കുന്നത് എന്ന് സര്‍ക്കാര്‍ മനസ്സിലാക്കുന്നുമില്ല. പ്രീമിയം വര്‍ദ്ധനവിനെതിരം ശബ്ദമുയര്‍ത്തുന്ന ടിഡിമാരുടെ പ്രതിഷേധം പലപ്പോഴും ഒറ്റപ്പെട്ടതായിപ്പോകുകയും ചെയ്യുന്നു. വിക്കയറ്റം നിയന്ത്രിക്കേണ്ട ധനകാര്യവകുപ്പ്, കോംപറ്റിഷന്‍ ആന്‍ഡ് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ കമ്മിഷന്‍ എന്നിവയും ഉദാസീനത പുലര്‍ത്തുകയാണ്. ഇതിനിടയില്‍ കെറിയിലെ ഒരു സാധാരണക്കാരനായ ട്രാവല്‍ ഏജന്റായ കിയാന്‍ ഗ്രിഫിന്റെ നേതൃത്വത്തില്‍ ഇന്നലെ ഡബ്ലിനില്‍ നടന്ന പ്രതിഷേധറാലി പരാജയപ്പെടുകയും ചെയ്തു.

ഇന്‍ഷുറന്‍സ് ക്ലെയിമുകളിലെ വര്‍ദ്ധനയാണ് പ്രീമിയം വര്‍ദ്ധനയ്ക്കു കാരണമാകുന്നത് എന്ന വാദത്തിന് അടിസ്ഥാനമില്ല. ഇന്‍ഷുറന്‍സ് ക്ലെയിം ഇനത്തില്‍ 2011ല്‍ നല്‍കപ്പെട്ട തുകയുടെ മൂന്നിലൊന്ന് മാത്രമാണ് 2014ല്‍ നല്‍കേണ്ടി വന്നിട്ടുള്ളത്. പക്ഷേ പ്രീമിയം വര്‍ദ്ധിപ്പിക്കുകയും ചെയ്തിരിക്കുന്നു. പല അപകട കേസുകളിലും കോടതിക്ക് പുറത്ത് സെറ്റില്‍മെന്റ് നടത്തുകയും ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഡ്രൈവര്‍മാര്‍ കൂട്ടമായി പ്രതിഷേധിക്കാന്‍ ആഹ്വാനമുയരുന്നത്.

Scroll To Top