Wednesday December 07, 2016
Latest Updates

എന്റര്‍പ്രൈസ് ഇന്‍ഷുറന്‍സ് തകര്‍ച്ച: ഉപഭോക്താക്കള്‍ക്ക് നഷ്ടപരിഹാരം ലഭിക്കും

എന്റര്‍പ്രൈസ് ഇന്‍ഷുറന്‍സ് തകര്‍ച്ച: ഉപഭോക്താക്കള്‍ക്ക് നഷ്ടപരിഹാരം ലഭിക്കും

അത്ത്ലോണ്‍:എന്റര്‍പ്രൈസ് ഇന്‍ഷുറന്‍സ് തകര്‍ന്നതിനെത്തുടര്‍ന്ന് അയര്‍ലണ്ടിലെ ഉപഭോക്താക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്ന് പോളിസി വിറ്റ റൈറ്റ് വേ അണ്ടര്‍ റൈറ്റിങ് കമ്പനി. അയര്‍ലണ്ടില്‍ 14,000ഓളം ഉപഭോക്താക്കളുള്ള ഗില്‍ബാള്‍ട്ടാര്‍ ആസ്ഥനമാക്കി പ്രവര്‍ത്തിക്കുന്ന എന്റര്‍പ്രൈസ് കമ്പനി വെള്ളിയാഴ്ചയാണ് തകര്‍ന്നതായി പ്രഖ്യാപിച്ചത്.

സൂറിച്ച് ഇന്‍ഷുറന്‍സിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന റൈറ്റ് വേ അണ്ടര്‍ റൈറ്റിങ് കമ്പനിയാണ് അയര്‍ലണ്ടില്‍ എന്റര്‍പ്രൈസിനു വേണ്ടി പോളിസികള്‍ വിറ്റത്. ഈ ഉപഭോക്താക്കള്‍ക്ക് നഷ്ടപരിഹാരത്തുക നല്‍കുമെന്ന് കമ്പനി പ്രസ്താവിച്ചു.

Scroll To Top