Friday December 09, 2016
Latest Updates

ആയിരക്കണക്കിന് ഇടപാടുകാരെ വഴിയാധാരമാക്കി അയര്‍ലണ്ടിലെ ഇന്‍ഷുറന്‍സ് കമ്പനി തകര്‍ന്നു

ആയിരക്കണക്കിന് ഇടപാടുകാരെ വഴിയാധാരമാക്കി അയര്‍ലണ്ടിലെ ഇന്‍ഷുറന്‍സ് കമ്പനി തകര്‍ന്നു

ഡബ്ലിന്‍: രാജ്യത്തെ പ്രധാന ഇന്‍ഷുറന്‍സ് കമ്പനികളിലൊന്നായ എന്റര്‍പ്രൈസ് ഇന്‍ഷുറന്‍സ് തകര്‍ന്നു. ഗിബ്രാല്‍ട്ടാര്‍ ആസ്ഥാനമാക്കിയാണ് കമ്പനി പ്രവര്‍ത്തിക്കുന്നത്. 14,000ഓളം പോളിസി ഹോള്‍ഡര്‍മാരാണ് കമ്പനിക്ക് ഉള്ളത്. മില്ല്യണ്‍ കണക്കിന് യൂറോയുടെ തകര്‍ച്ചയാണ് കമ്പനിക്ക് നേരിട്ടിരിക്കുന്നത് എന്നാണ് വിവരം.

ഇന്‍ഷുറന്‍സ് പ്രീമിയം തുക വര്‍ദ്ധിച്ചിരിക്കുന്ന നിലവിലെ യാഹചര്യത്തില്‍ ഇന്‍ഷുറന്‍സ് കമ്പനിക്ക് ഉണ്ടായ തകര്‍ച്ച വീണ്ടും പ്രീമിയം ഉയരാന്‍ കാരണമാകുമോ എന്ന ആശങ്കയാണ് ഉയര്‍ത്തുന്നത്. മാള്‍ട്ട ആസ്ഥാനമാക്കി പ്രവര്‍ത്തിച്ചിരുന്ന ഇന്‍ഷുറന്‍സ് കമ്പനിയായ സെറ്റാന്റയും 2014ല്‍ തകര്‍ന്നിരുന്നു. 95.2 മില്ല്യണ്‍ യൂറോയുടെ ബാധ്യതയാണ് സെറ്റാന്റയ്ക്ക് ഉണ്ടായിരുന്നത്.

എന്റര്‍പ്രൈസ് ഇന്‍ഷുറന്‍സ് കമ്പനിയില്‍ ചേര്‍ന്നിട്ടുള്ളവരെ തകര്‍ച്ച നേരിട്ട് ബാധിക്കുമെന്ന് സെന്‍ട്രല്‍ ബാങ്ക് വ്യക്തമാക്കി. പോളിസിയുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് ഗില്‍ബ്രാള്‍ട്ടാര്‍ ഫിനാന്‍ഷ്യല്‍ സര്‍വീസ് അതോറിറ്റി കമ്മിഷനുമായി 0035020040284 എന്ന നമ്പറില്‍ ബന്ധപ്പെടുകയോ, enterpricepolicyholders@fsc.gi എന്ന മെയിലില്‍ എന്‍ക്വയറി അയയ്ക്കുകയോ ചെയ്യാം. എന്റര്‍പ്രൈസ് കമ്പനിയുമായി ബന്ധപ്പെടാന്‍ 0035020050150 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടേണ്ടതാണ്

Scroll To Top