Saturday November 25, 2017
Latest Updates

സാമ്പത്തിക വര്‍ഷം ആദ്യ മാസങ്ങളില്‍ ഇന്‍ഷൂറന്‍സ് കമ്പനികള്‍ക്ക് നല്ലകാലം

സാമ്പത്തിക വര്‍ഷം ആദ്യ മാസങ്ങളില്‍ ഇന്‍ഷൂറന്‍സ് കമ്പനികള്‍ക്ക് നല്ലകാലം

ഇന്‍ഷൂറന്‍സ് കമ്പനികള്‍ക്ക് പുതിയ സാമ്പത്തിക വര്‍ഷം ലഭിച്ചത് മികച്ച തുടക്കമെന്ന് റിപ്പോര്‍ട്ടുകള്‍. ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ രണ്ടു മാസങ്ങള്‍ പ്രീമിയം ഇനത്തില്‍ സമാഹരിച്ചത് 16,326 കോടി രൂപയാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ആദ്യ രണ്ടു മാസങ്ങളിലെ കണക്കുകള്‍ അപേക്ഷിച്ച് 12.3 ശതമാനമാണ് വര്‍ദ്ധനവുണ്ടായത്.

പൊതുമേഖല ഇന്‍ഷുറന്‍സ് കമ്പനികളുടെ പ്രീമിയത്തിലും വര്‍ദ്ധനവുണ്ടായി. 8, 567 കോടി രൂപയാണ് പൊതുമേഖല ഇന്‍ഷുറന്‍സ് കമ്പനികള്‍ ഈ കാലയളവില്‍ പ്രീമിയം ഇനത്തില്‍ സമാഹരിച്ചത്. 11 ശതമാനമാണ് പൊതുമേഖല ഇന്‍ഷുറന്‍സ് കമ്പനികളുടെ പ്രീമിയം നിക്ഷേപത്തില്‍ വന്ന വര്‍ധനവ്.

പൊതുമേഖലാ കമ്പനികള്‍ തന്നെയാണ് ജനറല്‍ ഇന്‍ഷുറന്‍സ് മേഖലയില്‍ വിപണി വിഹിതത്തിലും മുന്‍പന്തിയില്‍. 54 ശതമാനമാണ് പൊതുമേഖലാ കമ്പനികളുടെ വിപണിവിഹിതം. എന്നാല്‍ സ്വകാര്യ മേഖലയിലുള്ള 17 ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ ഇക്കാലയളവില്‍ 11.7 ശതമാനം വളര്‍ച്ച കൈവരിച്ചതായും കണക്കുകള്‍ വ്യക്തമാക്കുന്നു.

 

Scroll To Top