Saturday December 10, 2016
Latest Updates

കുഞ്ഞു കൈ വെറുതേ ഒന്ന് കൈമുറിഞ്ഞാല്‍ 35,000 യൂറോ!….. 

കുഞ്ഞു കൈ വെറുതേ ഒന്ന് കൈമുറിഞ്ഞാല്‍ 35,000 യൂറോ!….. 

കൊച്ചു കുട്ടികളായാല്‍ എവിടെ ഇരുന്നാലും കൈയും കാലും ഒക്കെ എവിടെയൊക്കെ കുത്തിക്കയറ്റാം എന്ന് ഗവേഷണം നടത്തിക്കൊണ്ടിരിക്കും!നാടകം കാണുന്നതിനിടെ ഡബ്ലിന്‍ നോര്‍ത്ത് സ്റ്റാന്‍ഡ് റോഡിലെ മാരിനോ കോളജിലുള്ള കൊളോണി ഹൗസ് തീയേറ്ററിലെ മുന്‍ നിരയിലെ കസേര തിരിയ്ക്കാന്‍ വേണ്ടി അടിയില്‍ ഒരു സംവിധാനം ഉണ്ടെന്ന് സ്വന്തം വിരല്‍ ഉപയോഗിച്ച് കണ്ടെത്തിയ മിടുക്കിക്ക് ഒടുവില്‍ കിട്ടിയത് 35,000 യൂറോ!

ഗവേഷണഫലം കണ്ടെത്തിയ അതേ നിമിഷം കരഞ്ഞ് കൂവിയതും ചോര ഒലിക്കുന്ന വലതു കൈയിലെ ചൂണ്ട് വിരലില്‍ ഉയര്‍ത്തിക്കാട്ടിയതും ഒരുമിച്ചായിരുന്നു. ചോര നില്‍ക്കാതെ വന്നപ്പോള്‍ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് മുറിവ് മാതമല്ല, എക്‌സേറേ എടുത്തപ്പോള്‍ ഒരു ചെറിയ പൊട്ടല്‍ കൂടിയുണ്ട് ഗവേഷണ ഫലമായി. ഒടുവില്‍ കോടതി നഷ്ട പരിഹാരമായി നല്‍കിയ തുകയാണ് മേല്‍പ്പറഞ്ഞ 35, 000 യൂറോ. 

സ്‌കൂളില്‍ പോകാന്‍ കഴിയാഞ്ഞതിനും വിഷമങ്ങള്‍ അനുഭവിച്ചതിനുമാണ് ഡബ്ലിന്‍ സര്‍ക്യൂട്ട് കോര്‍ട്ട് നഷ്ടപരിഹാരം അനുവദിച്ചത്.ഡബ്ലിന്‍ സിറ്റിയിലെ വിദ്യാഭ്യാസ ബോര്‍ഡിനെയും, ഫൈവ് ലാംപ്‌സ് ആര്‍ട്ട്‌സ് ഫെസ്റ്റിവലിനെയും ജോണ്‍ നോളന്‍ എന്ന പതിനൊന്നുകാരിയുടെ അച്ഛന്‍ കോടതി കയറ്റി. കുട്ടികള്‍ സീറ്റിനും തിരിയാനുള്ള സംവിധാനത്തിനും ഇടയില്‍ കൈ കടത്തി അപകടം ഉണ്ടാക്കുമെന്ന് കണ്ടെത്തി അത് മുന്‍കൂട്ടി പരിഹരിക്കാഞ്ഞ കുറ്റത്തിനാണ് പിഴ. സംഭവം തമാശ ആയി തോന്നാമെങ്കിലം കുട്ടികള്‍ ഇടപഴകുന്ന സ്ഥലങ്ങളിലെ അപകട സാദ്ധ്യതകള്‍ മൂന്‍കൂട്ടിക്കാണത്തത് കുറ്റമാണ് എന്നത് സംശയമില്ലാത്ത കാര്യമാണ്. 

Scroll To Top