Thursday May 25, 2017
Latest Updates

ഡബ്ലിനില്‍ അപൂര്‍വ വന്യജീവി പ്രദര്‍ശനം 

ഡബ്ലിനില്‍ അപൂര്‍വ വന്യജീവി പ്രദര്‍ശനം 

വന്യ ജീവികളെ അടുത്തറിയാന്‍ ഒരു പ്രദര്‍ശനം. ബോഡി വേള്‍ഡ് അനിമല്‍ ഇന്‍സൈഡ് ഔട്ട് ഷോ ഡബ്ലിനില്‍ ആരംഭിച്ചു.ആന, ജിറാഫ്, സ്രാവ് തുടങ്ങിയ നൂറോളം വന്യസമുദ്ര ജീവികളുടെ ഭാഗങ്ങള്‍ പ്രദര്‍ശനത്തിനുണ്ട്.

ജീവികളുടെ ഉള്‍ഭാഗം കാണാനാവുന്നതരത്തില്‍ സിലിക്കോണ്‍ റബര്‍ ഉപയോഗിച്ചുള്ള പ്ലാസ്റ്റിനേഷന്‍ പ്രക്രിയയിലൂടെ സൂക്ഷിച്ച മൃതാവശിഷ്ടങ്ങളാണ് പ്രദര്‍ശനത്തിനെത്തിച്ചിരിക്കുന്നത്.ശരീരത്തിലെ ജലാംശത്തിന് പകരം സിലിക്കോണ്‍ റബര്‍ നിറയ്ക്കുന്ന പ്രക്രിയയാണ് പ്ലാസ്റ്റിനേഷന്‍. ഇതുവഴി ശരീരം കേടുകൂടാതെ സൂക്ഷിക്കാനാകും.പ്ലാസ്റ്റിനേഷന്‍ കണ്ടുപിടിച്ച ഡോ. ഗുണ്ടര്‍ വോന്‍ ഹഗെന്‍സിന്റെ ഭാര്യ ഡോ. ആഞ്ചലീന വോളെയാണ് എക്‌സിബിഷന്റെ ക്യൂറേറ്റര്‍.

പ്ലാസ്റ്റിനേഷന്‍ വഴി ആനയുടെ ശരീരം സംസ്‌ക്കരിച്ചെടുക്കാന്‍ തങ്ങള്‍ക്ക് മൂന്ന് വര്‍ഷത്തോളം സമയമെടുത്തെന്ന് ആഞ്ചലീന പറയുന്നു. മൂന്ന് മില്യണ്‍ യൂറോയാണ് ആനയ്ക്ക് മാത്രം ചെലവായത്. 50000 യൂറോയുണ്ടെങ്കില്‍ ഒരു വര്‍ഷത്തിനുള്ളില്‍ മനുഷ്യ ശരീരവും ഇതുപോലെ സംസ്‌ക്കരിച്ചെടുക്കാനാകുമെന്നും അവര്‍ പറയുന്നു.

ഡബ്ലിനിലെ അംബാസിഡര്‍ തിയേറ്ററില്‍ ഈ മാസം അവസാനം വരെ നീണ്ടു നില്‍ക്കുന്ന എക്‌സിബിഷന് രണ്ട് ലക്ഷം ടിക്കറ്റുകള്‍ വിറ്റഴിക്കാനാകുമെന്നാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്.

Scroll To Top