Monday December 05, 2016
Latest Updates

കോംപ്‌ളാനില്‍ ചത്ത പുഴുക്കള്‍; മാഗിക്കു പിന്നാലെ ഫാസ്റ്റ്ഫുഡ് രംഗത്ത് പുതിയ വിവാദം

കോംപ്‌ളാനില്‍ ചത്ത പുഴുക്കള്‍; മാഗിക്കു പിന്നാലെ ഫാസ്റ്റ്ഫുഡ് രംഗത്ത് പുതിയ വിവാദം

മാഗിക്കു പിന്നാലെ കോംപ്‌ളാനും ഭക്ഷ്യസുരക്ഷ സംബന്ധിച്ച വിവാദങ്ങളിലേക്ക്. എന്‍ര്‍ജി ഡ്രിങ്കായ കോംപ്‌ളാനില്‍ ചത്ത പുഴുക്കളെ കണ്ടെത്തിയതാണ് പുതിയ വിവാദങ്ങള്‍ക്കു കാരണം. ഉത്തര്‍പ്രദേശിലെ ലക്‌നൗവിലാണ് കോംപ്‌ളാനില്‍ പുഴുക്കളെ കണ്ടെത്തിയത്. സംഭവത്തെ തുടര്‍ന്ന് ഫുഡ് സേഫ്റ്റി ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ കോംപ്‌ളാനില്‍ പരിശോധന നടത്തിവരുന്നു.

ലക്‌നൗവിലെ മഹാനഗര്‍ സ്വദേശിയായ തനിഷ റായ് സിംഘാനിയ വാങ്ങിയ കോംപ്‌ളാന്‍ പാക്കറ്റിനുള്ളിലാണ് കറുപ്പും വെളുപ്പും നിറമുള്ള പുഴുക്കളെ കണ്ടെത്തിയത്. കോംപ്‌ളാന്‍ വാങ്ങിയത് കഴിഞ്ഞ ദിവസങ്ങളിലാണെന്നും, 2015 ഫെബ്രുവരി രണ്ടാണ് പാക്കറ്റില്‍ നിര്‍മ്മാണ തീയതി രേഖപ്പെടുത്തിയിരുന്നതെന്നും തനിഷ വ്യക്തമാക്കി.

തനിഷയുടെ പരാതിയെ തുടര്‍ന്ന് എഫ്എസ്ഡിഎ അധികൃതരെത്തി പുഴുക്കളെ കണ്ടെത്തിയ കോംപ്‌ളാന്‍ പരിശോധനയ്‌ക്കെടുത്തു. ഗുണനിലവാരമില്ലാത്ത ഉത്പന്നം വിറ്റതിന് കോംപ്‌ളാന്റെ നിര്‍മ്മാതാക്കളായ ബ്രിട്ടീഷ് കമ്പനിയോട് വിശദീകരണം ആവശ്യപ്പെട്ട് അധികൃതര്‍ നോട്ടീസ് അയച്ചു. എന്നാല്‍ സംഭവത്തെ കുറിച്ച് കോംപ്‌ളാന്‍ അധികൃതര്‍ ഇതുവരെ പ്രതികരണം അറിയിച്ചിട്ടില്ല.

Scroll To Top