Friday January 20, 2017
Latest Updates

കാന്‍സര്‍ ചികിത്സ കഴിഞ്ഞ് ഇന്നസെന്റ് വീണ്ടും പൊതുവേദിയില്‍

കാന്‍സര്‍ ചികിത്സ കഴിഞ്ഞ് ഇന്നസെന്റ്  വീണ്ടും പൊതുവേദിയില്‍

അങ്കമാലി: സിനിമയില്‍ വീണ്ടും അഭിനയിക്കുമെന്ന് നടനും എം.പിയുമായ ഇന്നസെന്റ്. കാന്‍സര്‍ ചികിത്സ കഴിഞ്ഞ് മടങ്ങിയെത്തിയ ഇന്നസെന്റ് വീണ്ടും പൊതുപ്രവര്‍ത്തനത്തിലും സിനിമയിലും സജീവമാകും. അങ്കമാലിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഇന്നസെന്റ്.

സിനിമയില്‍ അഭിനയിച്ചാലേ കാര്യങ്ങള്‍ നടക്കൂ. ഇല്ലെങ്കില്‍ എം.പി. ഫണ്ട് അടിച്ചുമാറ്റാന്‍ തോന്നുമെന്ന് ഇന്നസെന്റ് പൊട്ടിച്ചിരിവിതറിക്കൊണ്ട് പറഞ്ഞു.

ഇന്നസെന്റിന്റെ കാന്‍സര്‍ ചികിത്സ അനുഭവങ്ങള്‍ പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിക്കുന്നു. കാന്‍സര്‍ വാര്‍ഡിലെ കുറിപ്പുകള്‍ എന്ന പുസ്തകം ഫെബ്രുവരിയില്‍ പുറത്തിറങ്ങും. മാതൃഭൂമിയാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്.

ഇന്നസെന്റിന്റെ കാന്‍സര്‍ വാര്‍ഡിലെ ചിരി കാന്‍സര്‍ രോഗത്തെ ആത്മവിശ്വാസത്തോടെ നേരിട്ട അനുഭവങ്ങളുടെ വിവരണമാണ്. മലയാളത്തിനൊപ്പം ഇംഗ്ലീഷിലും ഹിന്ദിയിലും പുസ്തകം ഇറങ്ങി. കാന്‍സര്‍ വാര്‍ഡിലെ ചിരി കാന്‍സര്‍ രോഗികള്‍ക്ക് രോഗം നേരിടാനുള്ള കരുത്തുനല്‍കുന്നു എന്നറിയുന്നതില്‍ സന്തോഷമുണ്ടെന്ന് ഇന്നസെന്റ് പറഞ്ഞു. പ്രാര്‍ത്ഥനയ്ക്കും ചികിത്സയ്ക്കും ഉപരി മനക്കരുത്താണ് കാന്‍സറിനെ മെരുക്കാന്‍ ഏറ്റവും പ്രധാനമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.


















Scroll To Top