Saturday December 03, 2016
Latest Updates

ആശുപത്രി പ്രതിസന്ധി: ഐ.എന്‍.എം.ഒ പൊതുജന പിന്തുണ തേടുന്നു:നാളെ ജനകീയ സമരം

ആശുപത്രി പ്രതിസന്ധി: ഐ.എന്‍.എം.ഒ പൊതുജന പിന്തുണ തേടുന്നു:നാളെ ജനകീയ സമരം

ഡബ്ലിന്‍: ആശുപത്രികളിലെ തിരക്ക് നിയന്ത്രിക്കുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് ഐ.എന്‍.എം.ഒ യുടെ നേതൃത്വത്തില്‍ ജനങ്ങളെ അണിനിരത്തിയുള്ള പ്രക്ഷോഭത്തിലേക്ക്. ബുധനാഴ്ച ഡയലിന് മുന്നിലാണ് പ്രതിഷേധം. ബുധനാഴ്ച ഉച്ചയ്ക്ക് നടക്കുന്ന പ്രതിഷേധ യോഗത്തില്‍ മുഴുവന്‍ ബഹുജനങ്ങളും അണിനിരക്കണമെന്ന് ഐ.എന്‍.എം.ഒ ആവശ്യപ്പെട്ടു. സിപ്ടു, കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള വിവിധ ട്രേഡ് യൂണിയനുകളും സമരത്തിന് പിന്തുണ നല്‍കും.

സമരത്തിന് പൊതുജനങ്ങള്‍, വിവിധ പേഷ്യന്റസ് ഗ്രൂപ്പുകള്‍, വിവിധ തൊഴിലാളി വിഭാഗങ്ങള്‍ തുടങ്ങി എല്ലാ വിഭാഗങ്ങളുടെയും പിന്തുണ പ്രതീക്ഷിക്കുന്നതായി ഐ.എന്‍.എം.ഒ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി ഡേവ് ഹ്യൂഗ്‌സ് പറഞ്ഞു. 

കഴിഞ്ഞ ആഴ്ച്ച ആശുപത്രികളില്‍ ട്രോളിയില്‍ കാത്തിരുന്നവരുടെ എണ്ണം, 601 ആയിരുന്നു. ഇത് സര്‍വകാല റെക്കോര്‍ഡാണെന്ന് സംഘടന നേതാക്കള്‍ പറഞ്ഞു. ഇത് രോഗികളുടെ ജീവന്‍ അപകടത്തിലാക്കുന്ന പ്രതിസന്ധിയാണെന്നും നേതാക്കള്‍ പറഞ്ഞു.

Scroll To Top