Saturday August 19, 2017
Latest Updates

വിന്റര്‍ സീസണെ നേരിടാന്‍ എച്ച് എസ് ഇ തയ്യാറെടുപ്പ് നടത്തിയിട്ടില്ലെന്ന് ഐ എന്‍ എം ഓ 

വിന്റര്‍ സീസണെ നേരിടാന്‍ എച്ച് എസ് ഇ തയ്യാറെടുപ്പ് നടത്തിയിട്ടില്ലെന്ന് ഐ എന്‍ എം ഓ 

ഡബ്ലിന്‍: ഈ വിന്റര്‍ സീസണില്‍ അയര്‍ലണ്ടിലെ ആശുപത്രികളില്‍ തിരക്ക് കൂടുമെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം ഇതേ സമയത്തെ കണക്കുമായി താരതമ്യം ചെയ്താല്‍ ഐറിഷ് ആശുപത്രികളില്‍ ട്രോളിയിലുള്ള രോഗികളുടെ എണ്ണം 19 ശതമാനം വര്‍ദ്ധിക്കുമെന്നാണ് കണക്ക്. എന്നാല്‍ അധികമായി ചികിത്സ തേടി എത്തുന്ന മുഴുവന്‍ രോഗികളെയും ഉള്‍ക്കൊള്ളാന്‍ എച്ച് എസ് ഇ വേണ്ട തയ്യാറെടുപ്പ് നടത്തിയിട്ടില്ലെന്ന് നഴ്‌സുമാര്‍ കുറ്റപ്പെടുത്തി. ഐറിഷ് നഴ്‌സസ് ആന്‍ഡ് മിഡ്‌വൈഫ്‌സ് അസോസിയേഷനാണ് വിമര്‍ശനം ഉന്നയിച്ച് രംഗത്ത് വന്നത്. ജൂണ്‍ മുതലുള്ള മാസങ്ങളിലും ആശുപത്രികളില്‍ കടുത്ത തിരക്ക് അനുഭവപ്പെട്ടിരുന്നു. 

ഈ വിന്റര്‍ സീസണില്‍ മുന്‍ മാസങ്ങളിലെതിനേക്കാള്‍ കടുത്ത തിരക്കായിരിക്കും അനുഭവപ്പെടുക. കഴിഞ്ഞ മാസത്തെ കണക്കുകള്‍ പ്രകാരം 4,648 രോഗികളാണ് ചികിത്സക്കായി ട്രോളികളില്‍ കാത്തിരിക്കേണ്ടി വന്നത്. 490 രോഗികള്‍ കാത്തിരിക്കേണ്ടി വന്ന ഡബ്ലിനിലെ ബ്യൂമോണ്ട് ആശുപത്രിയിലാണ് ഏറ്റവും കൂടുതല്‍ രോഗികള്‍ കാത്തിരിക്കേണ്ടി വന്നത്. ലിമെറിക്കിലെ യൂണിവേഴ്‌സിറ്റി ആശുപത്രിയില്‍ 458 രോഗികളും കാത്തിരിക്കേണ്ടി വന്നതായി കഴിഞ്ഞ മാസത്തെ കണക്കുകള്‍ വ്യക്തമാക്കുന്നു. ആശുപത്രികളിലെ നീണ്ട കാത്തിരുപ്പ് സംബന്ധിച്ച കണക്കുകള്‍ ഞെട്ടിക്കുന്നതാണെന്ന് ഐ എന്‍ എം ഓ ജനറല്‍ സെക്രട്ടറി ലിയാം ഡോറന്‍ പറഞ്ഞു. 

വിന്റര്‍ സീസണ്‍ അടുത്ത സാഹചര്യത്തില്‍ ആശുപത്രികളിലെ സ്ഥലപരിമിതി പരിഹരിക്കുകയും ജീവനക്കാരുടെ കുറവ് പരിഹരിക്കുകയും ചെയ്യണമെന്ന് ലിയാം ഡോറന്‍ ആവശ്യപ്പെട്ടു. എച്ച് എസ് ഇകളിലെ പ്രതിസന്ധി പരിഹരിക്കാന്‍ ബജറ്റില്‍ കൂടുതല്‍ തുക വകയിരുത്തണമെന്ന് ഐ എന്‍ എം ഓ ആവശ്യപ്പെട്ടു. ചികിത്സ തേടി എത്തുന്ന രോഗികളില്‍ ട്രോളികളില്‍ കാത്തിരിക്കേണ്ടി വരുന്ന സംഭവങ്ങള്‍ കഴിഞ്ഞ മാസം മാത്രം 187 ശതമാനം വര്‍ദ്ധന ഉണ്ടായിരുന്നു. ഇക്കാര്യം കണക്കിലെടുത്ത് സര്‍ക്കാര്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്നാണ് ഐ എന്‍ എം ഓ ആവശ്യപ്പെടുന്നത്. 

Scroll To Top