Tuesday September 19, 2017
Latest Updates

നഴ്‌സുമാരുടെ സമരം ഒഴിവാക്കാന്‍ തിരക്കിട്ട ശ്രമങ്ങള്‍,വാഗ്ദാനങ്ങളുമായി സര്‍ക്കാര്‍; 300 പുതിയ ബെഡുകള്‍,100 മില്യന്റെ നിക്ഷേപം ,ഐ എന്‍ എം ഓ തീരുമാനം ഇന്ന് 

നഴ്‌സുമാരുടെ സമരം ഒഴിവാക്കാന്‍ തിരക്കിട്ട ശ്രമങ്ങള്‍,വാഗ്ദാനങ്ങളുമായി സര്‍ക്കാര്‍; 300 പുതിയ ബെഡുകള്‍,100 മില്യന്റെ നിക്ഷേപം ,ഐ എന്‍ എം ഓ തീരുമാനം ഇന്ന് 

ഡബ്ലിന്‍ :ആശുപത്രികളില്‍ വര്‍ദ്ധിച്ചു വരുന്ന ‘ട്രോളി പ്രതിസന്ധി’ പരിഹരിച്ചില്ലെങ്കില്‍ തങ്ങള്‍ സമരത്തിലേക്ക് പോകുമെന്ന് ഐറിഷ് നഴ്‌സസ് ആന്‍ഡ് മിഡ് വൈഫ്‌സ് അസോസിയേഷന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് പരിഹാരനിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വെച്ചു കൊണ്ട് സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ തിരക്കിട്ട ശ്രമങ്ങള്‍ നടത്തുന്നു.

ഇന്നലെ ഒന്നര മണിക്കൂറോളം ഐ എന എം ഓ നേതാക്കളുമായി ചര്‍ച്ച നടത്തിയ ആരോഗ്യമന്ത്രി ഒരു കൂട്ടം വാഗ്ദാനങ്ങള്‍ മുന്നോട്ട് വെച്ചു.എച്ച് എസ് ഇ യ്ക്ക് വേണ്ടി 100 മില്യണ്‍ യൂറോയുടെ നിക്ഷേപം, അധികമായി 300 കിടക്കകള്‍ എന്നിവ ഈ വാഗ്ദാനങ്ങളില്‍ ഉള്‍പ്പെടുന്നു.ഈ വാഗ്ദാനങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാനായി ഐ എന്‍ എം ഒ യുടെ ദേശീയ നിര്‍വ്വാഹക സമിതി ഇന്ന് യോഗം ചേരുന്നുണ്ട്. 

100 മില്ല്യണ്‍ യൂറോ അനുവദിക്കുന്നത് സ്വാഗതാര്‍ഹമാണെങ്കിലും അത് യഥാര്‍ത്ഥത്തില്‍ മതിയായ തുകയുടെ അടുത്ത് പോലും എത്തുന്നില്ല എന്നാണ് അസോസിയേഷ്‌ന്റെ വിലയിരുത്തല്‍. കുറഞ്ഞത് 1000 അധിക ബെഡുകള്‍ എങ്കിലും കിട്ടണം. 100 മില്യണ്‍ തരാമെന്ന് പറയുമ്പോള്‍ കഴിഞ്ഞ നാല് വര്‍ഷങ്ങളില്‍ 3.8 ബില്ല്യണ്‍ യൂറോ ആണ് ആരോഗ്യമേഖലയില്‍ നിന്നും എടുത്ത് മാറ്റിയതെന്നും സര്‍ക്കാരിനെ പ്രതിനിധികള്‍ ഓര്‍മ്മിപ്പിക്കുന്നു.

വാഗ്ദാനങ്ങളല്ല യഥാര്‍ത്ഥ നടപടികളാണ് തങ്ങള്‍ക്ക് ആവശ്യമെന്ന് മന്ത്രിയുടെ നിലപാടിനക്കുറിച്ച് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ലിയാം ഡോറന്‍ അഭിപ്രായപ്പെട്ടു. അടുത്ത നാല് ആഴ്ചകളിലെ തീവ്രമായ ശ്രമത്തിന് മാത്രമേ വിന്ററില്‍ ഉണ്ടായേക്കാവുന്ന പ്രശ്‌നത്തിന് പരിഹാരം നല്‍കാനാവൂ എന്ന് അദ്ദേഹം പറഞ്ഞു. കൂടുതല്‍ നഴ്‌സുമാരെ റിക്രൂട്ട് ചെയ്യുക,ഉചിതമായ ഇന്‍സെന്റീവോട് കൂടി സ്റ്റാഫിനെ നിയമിക്കുക, അടച്ച ലോംഗ് സ്‌റ്റേ ബെഡുകള്‍ വീണ്ടും അനുവദിക്കുക, കമ്മ്യൂണിറ്റി കെയര്‍ സെര്‍വ്വീസുകള്‍, ഹോം നഴ്‌സിംഗ്, പബ്ലിക് ഹെല്‍ത്ത് നഴ്‌സിംഗ് മെമ്പര്‍മാര്‍ തുടങ്ങിയവ പുനസ്ഥാപിക്കാനുള്ള തീവ്രശ്രമമാണ് ആവശ്യം. ഈ വര്‍ഷം ഇതുവരെ 71,500 രോഗികളാണ് ട്രോളിയില്‍ കഴിഞ്ഞത് എന്ന് അസോസിയേഷന്‍ ചൂണ്ടിക്കാട്ടുന്നു.

തങ്ങളെ തുടര്‍ച്ചയായി അവഗണിക്കുന്നതില്‍ നഴ്‌സുമാര്‍ ഖിന്നരാണെന്നും സമരം ചെയ്യാതെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാവില്ലെന്നാണ് കൂടുതല്‍ നഴ്‌സുമാരും കരുതുന്നതെന്നും ഐ എന്‍ എം ഓ നേതാക്കള്‍ പറഞ്ഞു.ഇന്ന് ചേരുന്ന യോഗം ഇത് സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കും.
എന്നാല്‍ പ്രശ്‌നത്തിന്റെ രൂക്ഷത സര്‍ക്കാര്‍ മനസിലാക്കുന്നുണ്ടെന്നും അടിയന്തര നടപടികളില്‍ കൂടി പരിഹാരങ്ങള്‍ കാണാമെന്നാണു സര്‍ക്കാര്‍ കരുതുന്നതെന്നും സമര നടപടികള്‍ പിന്‍വലിക്കണമെന്നും മന്ത്രി ലിയോ വരെദ്കര്‍ ന്‌ഴ്‌സുമാരോട് അഭ്യര്‍ഥിച്ചു 
RELATED NEWS….ഫിലിപ്പിനോ നഴ്‌സുമാര്‍ക്ക് വേണ്ടി സ്‌കൈപ്പ് ഇന്റര്‍വ്യൂ:1500 നഴ്‌സുമാരെ കൂടി ഈ വര്‍ഷം നിയമിക്കുമെന്ന് എച്ച് എസ് ഇ    http://irishmalayali.com/recruitment-news/

 

Scroll To Top