Friday June 22, 2018
Latest Updates

‘നഴ്സുമാര്‍ എന്ന് വിളിക്കേണ്ട,അടിമകളാണ് അയര്‍ലണ്ടിലെ നഴ്സുമാര്‍’:സഹികെട്ട് ഐ എന്‍ എം ഓ സമരത്തിനൊരുങ്ങുന്നു , മഞ്ഞുകാലത്തെ ഭയന്ന് ഹോസ്പിറ്റലുകള്‍

‘നഴ്സുമാര്‍ എന്ന് വിളിക്കേണ്ട,അടിമകളാണ് അയര്‍ലണ്ടിലെ നഴ്സുമാര്‍’:സഹികെട്ട് ഐ എന്‍ എം ഓ സമരത്തിനൊരുങ്ങുന്നു , മഞ്ഞുകാലത്തെ ഭയന്ന് ഹോസ്പിറ്റലുകള്‍

ഡബ്ലിന്‍:’ഞങ്ങളെ നഴ്‌സുമാരെന്ന് ഇനിയാരും വിളിക്കേണ്ട..അടിമകളാണ് ഞങ്ങള്‍’.നിരവധി ഐറിഷ് നഴ്സുമാര്‍ തങ്ങളുടെ കഠിനമായ ജോലിരീതികളെ വിവരിച്ചു കൊണ്ടെഴുതിയ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ വൈറലാകുന്നതിനിടയില്‍ നഴ്സുമാര്‍ സമരത്തിന്റെ തീ ചൂളയിലേയ്ക്ക് ചാടിയിറങ്ങാനൊരുക്കമായി.ഹോസ്പിറ്റലുകളില്‍ കൂടുതല്‍ നഴ്സുമാരെ നിയമിക്കണമെന്നും, തിരക്ക് നിയന്ത്രിക്കണമെന്നും വേതനം വര്‍ദ്ധിപ്പിക്കണമെന്നും ആവശ്യപ്പെട്ട് നഴ്സുമാര്‍ സമരം നടത്താനുള്ള തയാറെടുപ്പുകള്‍ ആരംഭിച്ചതായി ഐഎന്‍എംഓ വ്യക്തമാക്കി.

സമരം വേണമോ എന്ന കാര്യത്തില്‍ അംഗങ്ങള്‍ക്കിടയില്‍ വോട്ടെടുപ്പ് നടത്തുമെന്ന് ഐ.എന്‍.എം.ഒ വ്യാഴാഴ്ച അറിയിച്ചു. സമരം പ്രഖ്യാപിക്കുകയാണെങ്കില്‍ നിലവില്‍ കനത്ത പ്രതിസന്ധി നേരുടുന്ന ആരോഗ്യമേഖല, പ്രതിസന്ധിയുടെ കടലിലേയ്ക്ക് കൂപ്പുകുത്തും. മഞ്ഞുകാലമെത്തുന്നതോടെ രോഗികളുടെ എണ്ണം ആശുപത്രികളില്‍ വര്‍ദ്ധിക്കുകയും ചെയ്യും.അതേ സമയം
നഴ്സുമാര്‍ സമരം തുടങ്ങാനിരിക്കെ ഇത്തവണത്തെ മഞ്ഞുകാലം പ്രതിസന്ധികള്‍ നിറഞ്ഞതായിരിക്കുമെന്ന ആശങ്കയുമായി ഹോസ്പിറ്റലുകളും സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കി കഴിഞ്ഞു.

2008ലെ സാമ്പത്തിക മാന്ദ്യത്തിനു ശേഷം രാജ്യത്തു നിന്നും നിരവധി നഴ്സുമാര്‍ ജോലി തേടി വിദേശത്തേയ്ക്ക് പോയിട്ടുണ്ട്. യുകെയില്‍ നിന്നും മറ്റുമായി നഴ്സുമാരെ തിരികെ അയര്‍ലണ്ടിലെത്തിക്കാനുള്ള പദ്ധതികള്‍ ഫലം കണ്ടതുമില്ല.റിക്രൂട്ട് മെന്റുകള്‍ ഫലവത്താവുന്നില്ല.ഇക്കാര്യങ്ങളാല്‍ അയര്‍ലണ്ടിലേക്ക് പുതിയതായി അധികം നഴ്സുമാര്‍ എത്തുന്നില്ല എന്നതാണ് സാഹചര്യങ്ങള്‍ വഷളാവാന്‍ കാരണം.

അയര്‍ലണ്ടിലെ സാഹചര്യങ്ങള്‍ ചൂണ്ടിക്കാട്ടി അന്താരാഷ്ട്ര മാധ്യമങ്ങള്‍ പോലും പ്രത്യേക റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിക്കുന്നുണ്ട്.ഐഎന്‍ എം ഓ പ്രസിഡണ്ട് മാര്‍ട്ടിന കെല്ലി ഇന്നലെ പുറത്തിറക്കിയ പത്രക്കുറിപ്പ് അയര്‍ലണ്ടിലെ നഴ്സിംഗ് ജീവനക്കാരുടെ യഥാര്‍ഥ അവസ്ഥ വെളിപ്പെടുത്തുന്നതാണ്.’ഞങ്ങളുടെ അംഗങ്ങളുടെ ആരോഗ്യവും സുരക്ഷയും ആരും പരിഗണിക്കുന്നില്ല.അന്നന്നത്തെ കാര്യങ്ങള്‍ നടപ്പാക്കാനായുള്ളവരായാണ് അധികൃതര്‍ അവരെ ഉപയോഗിക്കുന്നത്.ഇത്തരം ഒരു അവസ്ഥ തുടര്‍ന്ന് പോകാനാവില്ല.’

അയര്‍ലണ്ടിലെ ഏതാനം നഴ്‌സുമാരുടെ ഫേസ്ബുക്ക് പോസ്റ്റുകള്‍ റീ പോസ്റ്റ് ചെയ്തിരിക്കുകയാണ് താഴെ.

All my life I wanted to be a nurse. I love looking after people but I can’t do that as a nurse in Ireland. I didn’t realise that my dream would lead me to being a fucking slave.”

‘We are so unbelievably undervalued and we find it difficult to strike in numbers because people may actually die if we do strike as we are so short of staff. Who the hell is going to look after the dying patients if we strike?’

‘When I got into work I received a phone call from the only other nurse due in that day to tell me she was sick with a fever. I had only been placed in the day hospital 3 days previous and was told that day I would be left with full responsibility of approximately 20+ patients suffering from various mental health issues’.
‘Some are acutely ill. I had very minimal knowledge of how to manage the place, in fact nearly no knowledge and I feel that amount of responsibility should not be left with a student who has never been in a day hospital’.
‘I never got to breakfast, have a proper lunch or wee as much as I needed to. I managed to stuff a few crackers (they’re all I can ever afford) in my mouth between phone calls which consisted mainly of trying to support people who wanted to self-harm, people who were in distress, people who needed adequate support and care from more than one student nurse who couldn’t cope with running a day hospital on her own sick, tired, hungry and needing the loo. I felt faint at one stage’.
‘Words cannot express how miserable I was today and have been on so many occasions in the past.’
‘I am currently sitting barely able to breathe through the sobs after the shift I have just had. I can’t help but cry at the awful awful conditions I am in, so bad that just Thursday I sat here after work doing the same thing.’
‘I just finished 4 years of gruelling college work, costing both myself and my parents a fortune and still paying off the debt. I worked as an intern midwife for a year on €6.49 an hour, all for what to walk away just a year after qualifying? It’s utterly soul-destroying.’
‘Midwifery was my passion and now I begin to despite it more and more everyday – and I’m only 22 with one year qualified experience. How will I feel in years from now? I’m stuck between a rock and a hard place. Just today I was assaulted by a lady because the doctor could not come to see her because the hospital is so busy’.
My mother working part time in retail is on the same annual wage as me. On top of that I must work an extra 13-hour shifts every month for free. I just can’t take it anymore, I’m at the end of my tether.
‘Yesterday there was supposed to be 5 nurses on duty on our 42-bedded ward. There was only 2 nurses. They replaced 3 nurses with a student nurse and a HCA. As brilliant as these guys were, they couldn’t do the dressings, they couldn’t administer meds, they couldn’t check the dozens of IVs or hang them, they couldn’t do any paper work. They couldn’t take blood sugars. They couldn’t answer the hundreds of phone calls or answer relatives queries. They couldn’t do the doctors rounds or attend the meetings with relatives’.
‘Yes they were strangled too and their backs are broken, and but even the vitals they took had to be countersigned by myself and my colleague’.
‘Myself and my colleague didn’t get a break at all. We went 13.5 hrs without going for a pee. Then again we didn’t get time to have a drink. I did steal an apple from the kitchen and ate it on my way home. That was all I ate yesterday.’

ഇത് വായിക്കുന്നവര്‍ക്കറിയാം നൂറു ശതമാനം സത്യവുമാണ് ഇതൊക്കെയെന്ന്.ഓരോ നഴ്സുമാരുടെയും അനുദിന പ്രവര്‍ത്തനവുമായി ഏതെങ്കിലും ബന്ധപ്പെട്ടിരിക്കുന്നവയാണ് ഇവയൊക്കെ.അത് കൊണ്ട് തന്നെ വരാനിരിക്കുന്ന സമരം വിജയിപ്പിക്കാനുള്ള നഴ്സിംഗ് ജീവനക്കാരുടെ താത്പര്യം ഉയരുമെന്ന് ഉറപ്പാണ്

Scroll To Top