Saturday December 03, 2016
Latest Updates

സെന്റ് വിന്‍സെന്റ്‌സില്‍ നഴ്‌സുമാരും മാനേജുമെന്റും രണ്ട് തട്ടില്‍,നാളെ മുതല്‍ പ്രതിഷേധസമരം 

സെന്റ് വിന്‍സെന്റ്‌സില്‍ നഴ്‌സുമാരും മാനേജുമെന്റും രണ്ട് തട്ടില്‍,നാളെ മുതല്‍ പ്രതിഷേധസമരം 

ഡബ്ലിന്‍:ട്രോളിയില്‍ അഡ്മിറ്റ് ചെയ്തിരിക്കുന്ന രോഗികളുടെ എണ്ണത്തിന്റെ കാര്യത്തില്‍ സെന്റ് വിന്‍സെന്റ്‌സ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ നഴ്‌സുമാരും മാനേജുമെന്റും തമ്മിലുള്ള തര്‍ക്കം രൂക്ഷമായി. ഇതേ തുടര്‍ന്ന് നഴ്‌സുമാര്‍ പണിമുടക്കിലേക്ക് പോകുന്ന സാഹചര്യത്തില്‍ ആരോഗ്യമന്ത്രി വരേദ്ക്കര്‍ പ്രശ്‌നത്തില്‍ അടിയന്തരമായി ഇടപെടണമെന്ന ആവശ്യം ശക്തമാവുന്നു. എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റില്‍ മതിയായ സ്റ്റാഫിനെ നിയമിക്കാത്തതില്‍ ന്‌ഴ്‌സുമാര്‍ക്കുള്ള കടുത്ത അമര്‍ഷമാണ് ഒടുവില്‍ സമരമായി മാറുന്നത്. 

ഡബ്ലിനിലെ ഏറ്റവും തിരക്കേറിയ എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ ഒന്നായ സെന്റ് വിന്‍സെന്റിലെ നഴ്‌സുമാര്‍ ലഞ്ച് ടൈം പ്രൊട്ടസ്റ്റ് ആസൂത്രണം ചെ്‌യ്തിരിക്കുകയാണ്. ഐ എ്ന്‍ എം ഒ യില്‍ അംഗങ്ങളായ നഴ്‌സുമാര്‍ തിങ്കളാഴ്ച ലഞ്ച് ടൈം പ്രൊട്ടസ്‌ററ് നടത്തും. ചൊവ്വാഴ്ച നഴ്‌സുമാര്‍ എല്ലാവിധ ക്ലറിക്കല്‍ ഉത്തരവാദിത്വങ്ങളില്‍ നിന്നും ഇതര ജോലികളില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കും.ഈ ദിവസം അവര്‍ എമര്‍ജന്‍സി ആംബുലന്‍സ് ഫോണ്‍ വിളികളോട് മാത്രമേ പ്രതികരിക്കൂ എന്നാണ് ഐ എന്‍ എം ഓ അറിയിച്ചത്.

. അനിയന്ത്രിതമായ തിരക്കും സ്റ്റാഫിന്റെയും സൗകര്യങ്ങളുടെയും കുറവും കാരണം രോഗികള്‍ക്ക് നല്‍കേണ്ട ശ്രദ്ധയും പരിചരണവും നല്‍കാന്‍ തങ്ങള്‍ക്ക് കഴിയുന്നില്ലെന്ന് നഴ്‌സുമാര്‍ അറിയിച്ചു. രോഗികളുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ കഴിയാത്ത അവസ്ഥായാണ് ഉള്ളതെന്നും ഈ അസഹനീയമായ തൊഴില്‍ സാഹചര്യം ഇനിയും സഹിക്കാന്‍ കഴിയില്ലെന്നും ഉള്ള നിലപാടിലാണ് നഴ്‌സുമാര്‍. ഇതേ സമയം സമരത്തിലേക്ക് പോകാനുള്ള നഴ്‌സുമാരുടെ തീരുമാനത്തെ തങ്ങള്‍ അപലപിക്കുന്നതായി ആശുപത്രി മാനേജുമെന്റ് അറിച്ചു. രോഗികളുടെ സുരക്ഷിതത്വം അടിയറവ് വെക്കാനാവില്ലെന്നും, തടസ്സം ഒഴിവാക്കാന്‍ പകരമുള്ള അടിയന്തര മാര്‍ഗ്ഗങ്ങള്‍ തേടുമെന്നും ആശുപത്രി വക്താവ് പറഞ്ഞു. എസ് വി യു എച്ചിന്റെ മറ്റ് ആശുപത്രികളിലെ സൗകര്യക്കുറവുകള്‍ ഈ ആശുപത്രിയേക്കാള്‍ വളരെ കൂടുതല്‍ ആണന്നാണ് മാനേജുമെന്റിന്റെ അഭിപ്രായം. 

നഴ്‌സുമാരെ റിക്രൂട്ട് ചെയ്യാനും ഉള്ളവരെ നിലനിര്‍ത്താനുമുള്ള മാനേജുമെന്റിന്റെ കഴിവു കേടാണ് പ്രതിസന്ധിക്ക് കാരണമെന്ന് ഐറിഷ് നഴ്‌സസ് ആന്‍ഡ് മിഡ് വൈഫ്‌സ് ഓര്‍ഗനൈസേഷന്‍ അഭിപ്രായപ്പെടുന്നു. നഴ്‌സുമാര്‍ തികച്ചും അസ്വസ്ഥരും നിരാശരുമാണെന്നും അതിന്റെ ഫലമാണ് സമരമെന്നും ഫിന്നാ ഫെയില്‍ വക്താവ് വിമര്‍ശിച്ചു. 

Scroll To Top