Friday December 09, 2016
Latest Updates

മാനേജ്‌മെന്റിനെ വിശ്വാസമില്ല, സമരം ഒത്തുതീര്‍പ്പാക്കാനുള്ള നിര്‍ദേശം അയര്‍ലണ്ടിലെ നഴ്‌സുമാര്‍ വോട്ടിനിട്ടു തള്ളി,12 മുതല്‍ വീണ്ടും സമരം 

മാനേജ്‌മെന്റിനെ വിശ്വാസമില്ല, സമരം ഒത്തുതീര്‍പ്പാക്കാനുള്ള നിര്‍ദേശം അയര്‍ലണ്ടിലെ നഴ്‌സുമാര്‍ വോട്ടിനിട്ടു തള്ളി,12 മുതല്‍ വീണ്ടും സമരം 

ഡബ്ലിന്‍:അയര്‍ലണ്ടിലെ എമര്‍ജന്‍സി വിഭാഗത്തിലെ നഴ്‌സുമാരുടെ സമരം ഒഴിവാക്കാന്‍ വേണ്ടി എച്ച് എസ് ഇ യും വര്‍ക്ക് പ്ലേസ് റിലേഷന്‍ കമ്മീഷനും മുമ്പോട്ടു വെച്ച ഒത്തുതീര്‍പ്പ് നിര്‍ദേശങ്ങള്‍ ഐ എന്‍ എം ഓ വോട്ടെടുപ്പിലൂടെ തള്ളിക്കളഞ്ഞു.ഇതേ തുടര്‍ന്ന് സമര നടപടികളുമായി വീണ്ടും മുമ്പോട്ടു പോകാന്‍ നഴ്‌സുമാരുടെ സംഘടന തീരുമാനിച്ചു.ജനുവരി 12 ന് വീണ്ടും സമരം തുടങ്ങും.

ഡിസംബര്‍ 15 മുതല്‍ സമരം ആരംഭിക്കാനിരിക്കെ 14 ന് അര്‍ദ്ധരാത്രി നഴ്‌സുമാര്‍ക്ക് മുമ്പില്‍ സമര്‍പ്പിച്ച ഓഫറുകളാണ് 42 ശതമാന അനുകൂല വോട്ടുകള്‍ക്കെതിരെ 58% എതിര്‍ വോട്ടുകളോടെ ഐ എന്‍ എം ഓ വേണ്ടെന്നു വെച്ചത്.ഓഫറുകള്‍ നടപ്പാക്കുവാനുള്ള ലോക്കല്‍ ലെവല്‍ മാനേജുമെന്റുകളുടെ ആത്മാര്‍ഥതയിലുള്ള അവിശ്വാസമാണ് ഒത്തു തീര്‍പ്പുവ്യവസ്ഥകള്‍ തള്ളാന്‍ നഴ്‌സുമാരെ പ്രേരിപ്പിച്ചതെന്ന് ഐ എന്‍ എം ഓ പറയുന്നു. അയര്‍ലണ്ടിലെ എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റിലെ നഴ്‌സുമാര്‍ക്ക് വര്‍ഷത്തില്‍ രണ്ടു ദിവസം കൂടുതലായി അവധി അനുവദിക്കും എന്നതായിരുന്നു ഒത്തു തീര്‍പ്പുവ്യവസ്ഥകളിലെ പ്രധാനയിനം.മറ്റ് നിരവധി വ്യവസ്ഥകളും ഉണ്ടായിരുന്നുവെന്ന് ഐ എന്‍ എം ഓ വ്യക്തമാക്കിയിരുന്നുവെങ്കിലും അവ പുറത്തു വിട്ടിരുന്നില്ല.

ഏഴ് ആശുപത്രികളില എമര്‍ജന്‍സി വിഭാഗത്തിലെ നഴ്‌സുമാരാണ് വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സമരത്തിന് ആഹ്വാനം ചെയ്തിരുന്നത്. റിക്രൂട്ട്‌മെന്റ്, പ്രമോഷന്‍, നഴ്‌സിംഗ് വിദ്യാര്‍ഥികളുടെ പേയ്‌മെന്റ്, ട്രോളി പ്രതിസന്ധിയുള്‍പ്പെടെയുള്ള കാര്യങ്ങളിലെ പ്രതിസന്ധി പരിഹരിക്കണം എന്നായിരുന്നു നഴ്‌സുമാരുടെ ആവശ്യം.







Scroll To Top