Thursday December 08, 2016
Latest Updates

നഴ്‌സുമാരെ അയര്‍ലണ്ടില്‍ പിടിച്ചു നിര്‍ത്താന്‍ എന്ത് ചെയ്യണം?ഇന്റര്‍നാഷണല്‍ സെമിനാര്‍ ഒരുക്കി ഐ എന്‍ എം ഓ 

നഴ്‌സുമാരെ അയര്‍ലണ്ടില്‍ പിടിച്ചു നിര്‍ത്താന്‍ എന്ത് ചെയ്യണം?ഇന്റര്‍നാഷണല്‍ സെമിനാര്‍ ഒരുക്കി ഐ എന്‍ എം ഓ 

ഡബ്ലിന്‍:നഴ്‌സുമാരെ അയര്‍ലണ്ടിലെ ജോലിയില്‍ നിലനിര്‍ത്താന്‍ എന്ത് ചെയ്യണം എന്ന് ചര്‍ച്ച ചെയ്യുന്ന ഇന്റര്‍നാഷണല്‍ നഴ്‌സസ് സെക്ഷന്‍ കോണ്‍ഫറന്‍സ് നവംബര്‍ 7 ശനിയാഴ്ച നടക്കും.

ഐറിഷ് ഹെല്‍ത്ത് സര്‍വ്വീസില്‍ നഴ്‌സുമാരെ നിലനിര്‍ത്തല്‍, നിലവാരവും സുരക്ഷിതത്വവും ജോലി സ്ഥലത്തെ സേഫ്റ്റി പ്രാക്ടീസുകള്‍, നിയമ വശങ്ങള്‍ എന്നിവയും സെമിനാറില്‍ ചര്‍ച്ച ചെയ്യപ്പെടും.

ഇമിഗ്രന്റ് കൗണ്‍സില്‍ ഓഫ് അയര്‍ലണ്ട്, നഴ്‌സിംഗ് ആന്‍ഡ് മിഡ് വൈഫറി ബോര്‍ഡ് ഓഫ് അയര്‍ലണ്ട് എന്നിവയുടെ പ്രതിനിധികള്‍ സംസാരിക്കും. ഡബ്ലിന്‍ 7 ലെ നോര്‍ത്ത് ബ്രണ്‍സ് വി്ക്ക് സ്ട്രീറ്റിലുള്ള വിറ്റ് വര്‍ത്ത് ബില്‍ഡിംഗില്‍ പ്രവര്‍ത്തിക്കുന്ന ഐ എന്‍ എം ഓ. യുടെ പി ഡി സി സെ്‌ന്റെറാണ് വേദി. രാവിലെ 8.30 ന് രജ്‌സ്‌ട്രേഷന്‍ ആരംഭിക്കും. ഒന്‍പത് മണിമുതല്‍ ഉച്ചയ്ക്ക് രണ്ട് മണി വരെയാണ് സെമിനാര്‍. 
ഉച്ചകഴിഞ്ഞ് ഇന്റര്‍നാഷണല്‍ നഴ്‌സുമാറീ പങ്കെടുപ്പിച്ചു കൊണ്ടുള്ള സാംസ്‌കാരികോത്സവും നടത്തപ്പെടും.സെമിനാറില്‍ പങ്കെടുക്കാന്‍ നഴ്‌സുമാര്‍ക്ക് 30 യൂറോ രജിസ്‌ട്രേഷന്‍ ഫീസ് ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും വൈകിട്ട് 5 വരെ നീളുന്ന മള്‍ട്ടികള്‍ച്ചറല്‍ ഫാമിലി ഫെസ്റ്റില്‍ പ്രവേശനം സൌജന്യമാണ്.





Scroll To Top