Sunday December 04, 2016
Latest Updates

ഡിസംബര്‍ 15 മുതല്‍ അയര്‍ലണ്ടിലെ നഴ്‌സുമാര്‍ സമരത്തിലേയ്ക്ക് 

ഡിസംബര്‍ 15 മുതല്‍ അയര്‍ലണ്ടിലെ നഴ്‌സുമാര്‍ സമരത്തിലേയ്ക്ക് 

ഡബ്ലിന്‍:അയര്‍ലണ്ടിലെആശുപത്രികളില്‍ എ ആന്‍ഡ് ഇ വിഭാഗത്തില്‍ ജോലി ചെയ്യുന്ന നഴ്‌സുമാര്‍ ദേശവ്യാപകമായി ഡിസംമ്പര്‍ 15 മുതല്‍ സമരത്തിലേയ്ക്ക്.

ജോലിഭാരം വര്‍ദ്ധിക്കുന്നത് പരിഹരിക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് ജീവനക്കാര്‍ ഇന്ഡസ്ട്രിയല്‍ ആക്ഷനുമായി മുമ്പോട്ടു പോകാനുള്ള അഭിപ്രായം രൂപപ്പെടുത്തിയത്.ഐ എന്‍ എം ഓ നടത്തിയ ബാലറ്റില്‍ രാജ്യത്തെ 92% നഴ്‌സുമാരും പണിമുടക്കുവാന്‍ തയാറായി വോട്ടു രേഖപ്പെടുത്തി.

പണി മുടക്കുവാനുള്ള തീരുമാനം അറിയിച്ചു കൊണ്ടുള്ള കത്ത് ഇന്ന് തന്നെ എച്ച് എസ് ഇ യ്ക്ക് കൈമാറുമെന്നു ഐ എന്‍ എം ഓ നേതാക്കള്‍ അറിയിച്ചു.എങ്കിലും എച്ച് എസ് ഇ യും ഹോസ്പിറ്റലുകളും അനുരഞ്ജന യോഗങ്ങള്‍ വിളിച്ചു ചേര്‍ക്കുന്നുവെങ്കില്‍ അവയുമായി സഹകരിക്കുമെന്ന് നേതാക്കള്‍ പറഞ്ഞു.

2009 നെ അപേക്ഷിച്ച് രാജ്യത്ത് 4,000 നഴ്‌സുമാരുടെ കുറവാണ് ഉള്ളത്.തിരക്കാവട്ടെ ഇരട്ടിയായി.ഈ നിലയില്‍ മുന്നോട്ടു പോകുന്നത് ജീവനക്കാരുടെ മാത്രമല്ല രോഗികളുടെയും സുരക്ഷിതത്വം നഷ്ട്ടപ്പെടുത്തും.ഐ എന്‍ എം ഓ സെക്രട്ടറി ലിയാം ഡോറന്‍ വ്യക്തമാക്കി.

Scroll To Top