Sunday December 11, 2016
Latest Updates

7000 നഴ്‌സുമാര്‍ അയര്‍ലണ്ട് വിട്ടു പോയെന്ന് വെളിപ്പെടുത്തല്‍,നഴ്‌സുമാരുടെ പ്രശ്‌നങ്ങള്‍ക്ക് അടിയന്തര പരിഹാരം വേണമെന്ന് ഐ എന്‍ എം ഓ 

7000 നഴ്‌സുമാര്‍ അയര്‍ലണ്ട് വിട്ടു പോയെന്ന് വെളിപ്പെടുത്തല്‍,നഴ്‌സുമാരുടെ പ്രശ്‌നങ്ങള്‍ക്ക് അടിയന്തര പരിഹാരം വേണമെന്ന് ഐ എന്‍ എം ഓ 

ട്രിം :സാമ്പത്തിക തകര്‍ച്ച അനുഭവപ്പെട്ട 2009 മുതല്‍ 7000 നഴ്‌സുമാര്‍ അയര്‍ലണ്ട് വിട്ടു പോയതായി വെളിപ്പെടുത്തല്‍.ശമ്പളം വെട്ടികുറച്ചതും,ജോലി സമയം വര്‍ദ്ധിപ്പിച്ചതും അത് വഴിയുണ്ടായ അമിത ജോലി ഭാരവും കാരണമാണ് നഴ്‌സുമാര്‍ ഈ രാജ്യം വിട്ടു പോകാന്‍ ഇടയാക്കിയതെന്ന് ഐ എന്‍ എം ഓ പ്രസിഡണ്ട് ക്ലയര്‍ മഹോണ്‍ പറഞ്ഞു.മെച്ചപ്പെട്ട ജോലി വ്യവസ്ഥകള്‍ നല്‍കാതെ അവരാരും കുടിയേറി പോയ സ്ഥലങ്ങളില്‍ നിന്നും തിരികെ വരുമെന്ന് കരുതേണ്ടെന്ന് ക്ലയര്‍ സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കി.

ഐ എന്‍ എം ഓയുടെ വാര്‍ഷിക സമ്മേളനത്തിന് തുടക്കം കുറിച്ചു കൊണ്ടുള്ള പത്ര സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ക്ലയര്‍.
രാജ്യം വിട്ടുപോയ നഴ്‌സുമാര്‍ക്ക് പകരം ഉണ്ടായിട്ടില്ല എന്ന് മാത്രമല്ലാ വര്‍ഷം തോറുമുള്ള റിട്ടയര്‍മെന്റും കൂടിയായപ്പോള്‍ നിലവില്‍ രാജ്യത്തെ നഴ്‌സുമാര്‍ അഭിമുഖീകരിക്കുന്ന സംഘര്‍ഷത്തിന് അടിയന്തര പരിഹാരം സര്‍ക്കാര്‍ ഉണ്ടാക്കിയെ മതിയാവുകയുള്ളൂവെന്ന് ഐ എന്‍ എം ഓ ഭാരവാഹികള്‍ ആവശ്യപ്പെട്ടു.ജോലി സ്ഥലത്തെ ബുള്ളിയിംഗും കൂടിയാവുമ്പോള്‍ നഴ്‌സുമാരുടെ ജീവിത നിലവാരം മൊത്തത്തില്‍ പ്രതിസന്ധി നേരിടുകയാണ്.അവര്‍ പറഞ്ഞു.

കൗണ്ടി മീത്തിലെ ട്രിമ്മിലാണ് ഇത്തവണത്തെ വാര്‍ഷിക സമ്മേളനം നടക്കുന്നത്.നാളെ അവസാനിക്കുന്ന സമ്മേളനത്തില്‍ പ്രവര്‍ത്തി സമയം കുറക്കലും അത്യാഹിത വിഭാഗത്തിലെ ട്രോളി പ്രതിസന്ധിയുമായിരിക്കും പ്രധാന ചര്‍ച്ചാവിഷയം.ആഴ്ച്ചയില്‍ 37.5 മണിക്കൂര്‍ പ്രവര്‍ത്തിസമയമെന്ന പഴയ നിരക്കിലേക്കുള്ള തിരിച്ചു പോക്കാണ് സംഘടന ആവശ്യപ്പെടുന്നത്. വര്‍ഷങ്ങള്‍ക്കു മുന്‍പ് സര്‍ക്കാറിന്റെ ചെലവുചുരുക്കലിന്റെ ഭാഗമായ ഹഡ്ഡിങ്ങ്ടണ്‍ റോഡ് എഗ്രിമെന്റിലൂടെയാണ് ആഴ്ചയില്‍ 90 മിനിട്ട് കൂടുതല്‍ ജോലി ചെയ്യാന്‍ നഴ്‌സുമാര്‍ സമ്മതിച്ചിരുന്നത്.
ട്രോളി കണക്കുകളിലെ ക്രമാതീത വര്‍ദ്ധനവ് ആശങ്കപ്പെടുത്തുന്നതാണ്. കഴിഞ്ഞ ഏപ്രിലിനെ അപേക്ഷിച്ച് കണക്കുകളില്‍ 26 ശതമാനത്തിന്റെ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. ഡബ്ലിന്‍ നഗരത്തിനു പുറത്തെ കണക്കുകളാണ് കൂടുതല്‍ ആശങ്കാജനകം. 806 രോഗികള്‍ വരെ വാര്‍ഡിലോ ട്രോളികളിലോ ആയി ആശുപത്രികളില്‍ ബെഡ് കാത്തു കഴിയുന്ന അവസ്ഥയുണ്ടായി..

പ്രശ്‌നപരിഹാരത്തിനായി സര്‍ക്കാര്‍ 74 മില്ല്യണ്‍ യൂറോ അനുവദിച്ചുവെങ്കിലും ഈതുക അപര്യാപ്തമാണെന്നാണ് വിലയിരുത്തല്‍. ആരോഗ്യമന്ത്രി ലിയോ വരേദ്കര്‍ വെള്ളിയാഴ്ച്ച സമ്മേളനത്തില്‍ പങ്കെടുക്കും.

.

Scroll To Top