Friday December 09, 2016
Latest Updates

അയര്‍ലണ്ടിലെ നഴ്‌സുമാര്‍ക്കെതിരെയുള്ള അധിക്ഷേപങ്ങള്‍ വര്‍ദ്ധിക്കുന്നു,നടപടി വേണമെന്ന് ഐ എന്‍ എം ഓ

അയര്‍ലണ്ടിലെ നഴ്‌സുമാര്‍ക്കെതിരെയുള്ള അധിക്ഷേപങ്ങള്‍ വര്‍ദ്ധിക്കുന്നു,നടപടി വേണമെന്ന് ഐ എന്‍ എം ഓ

കില്ലാര്‍ണി: അയര്‍ലണ്ടിലെ നഴ്‌സിങ് മേഖല വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് ഐറിഷ് നഴ്‌സസ് ആന്‍ഡ് മിഡ് വൈവ്‌സ് അസോസിയേഷന്‍ (ഐഎന്‍എംഒ) ജനറല്‍ സെക്രട്ടറി ലിയാം ഡോറന്‍. തിങ്ങിനിറഞ്ഞ അത്യാഹിത വിഭാഗം, നഴ്‌സുമാര്‍ക്കുനേരെയുള്ള ശാരീരികവും വാക്കുകള്‍ കൊണ്ടുമുള്ള അധിക്ഷേപങ്ങള്‍, ട്രോളികളിലും ബെഡുകളിലും നിറഞ്ഞിരിക്കുന്ന രോഗികള്‍ എന്നിങ്ങനെ ആരോഗ്യമേഖല വലിയ പ്രതിസന്ധിയിലാണ്. 2009നെ അപേക്ഷിച്ച് രാജ്യത്ത് ഇപ്പോള്‍ 3,500 നഴ്‌സുമാരുടെ കുറവുണ്ടെന്നും ഡോറന്‍ കൂട്ടിച്ചേര്‍ത്തു.

നഴ്‌സുമാര്‍ക്കുനേരെ പല രോഗികളും ബന്ധുക്കളും മോശം പദപ്രയോഗങ്ങള്‍ നടത്തുകയും ശരിയായ രീതിയില്‍ ജോലി ചെയ്യുന്നില്ല എന്ന് വിമര്‍ശിക്കുകയും ചെയ്യുന്നതും പതിവായിരിക്കുകയാണ്.വാരാന്ത്യങ്ങളില്‍ മദ്യപിച്ച അവസ്ഥയില്‍ ആശുപത്രിയിലെത്തുന്ന രോഗികളും ബന്ധുക്കളും ഇത്തരത്തില്‍ ആക്ഷേപം ഉന്നയിക്കുന്നത് സ്ഥിരം ശീലമാക്കിയിരിക്കുകയാണെന്ന് ലിയാം ഡോറന്‍ പറഞ്ഞു. നഴ്‌സുമാര്‍ക്കുനേരെയുള്ള അധിക്ഷേപങ്ങള്‍ പതിവാണെങ്കിലും ഇവര്‍ പരാതി നല്‍കാന്‍ തയ്യാറാകുന്നില്ല.

ഇന്ന് മുതല്‍ കൌണ്ടി കെറിയിലെ കില്ലാര്‍ണിയില്‍ ആരംഭിക്കുന്ന ഐ എന്‍ എം ഓ യുടെ വാര്‍ഷിക പൊതുയോഗത്തിന്റെ മുഖ്യ ചര്‍ച്ചാവിഷയം നഴ്‌സുമാര്‍ക്ക് നേരെയുള്ള അധിക്ഷേപങ്ങള്‍(Abuse) എന്നതാണ്.നഴ്‌സുമാര്‍ ഇത്തരത്തില്‍ അപമാനിക്കപ്പെടുന്നത് ഒഴിവാക്കപ്പെടാനുള്ള മാര്‍ഗങ്ങള്‍ സര്‍ക്കാരിന് സമര്‍പ്പിക്കുമെന്ന് ഐ എന്‍ എം ഓ ഭാരവാഹികള്‍ പരഞ്ഞു.

Scroll To Top