Monday January 23, 2017
Latest Updates

ലീമറിക്കിലെ നഴ്‌സുമാരും സമരത്തിനിനൊരുങ്ങുന്നു 

ലീമറിക്കിലെ നഴ്‌സുമാരും സമരത്തിനിനൊരുങ്ങുന്നു 

ലീമറിക്ക് :സമരം ചെയ്യാനുള്ള നഴ്‌സുമാരുടെ നീക്കത്തില്‍ അസംതൃപ്തി അറിയിച്ച യു എല്‍ ഹോസ്പിറ്റല്‍ ഗ്രൂപ്പിന്റെ പ്രസ്താവന വിചിത്രമാണെന്ന് ലിമറിക്കിലെ റീജിയണല്‍ മറ്റേണിറ്റി ഹോസ്പിറ്റലിലെ മിഡ് വൈഫുമാര്‍. ആശുപത്രിയിലെ നഴുസുമാരുടെ പ്രത്യേകിച്ച നിയോ നാറ്റല്‍ നഴ്‌സുമാരുടെ കുറവ് പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടാണ് മിഡ് വൈഫുമാര്‍ ‘വര്‍ക്ക് ടു റൂള്‍’ സമരത്തിനൊരുങ്ങുന്നത്. 

സമരം സമയോചിതമല്ലാത്തതും അനാവശ്യവുമാണെന്നാണ് ഹോസ്പിറ്റല്‍ ഗ്രൂപ്പിന്റെ പക്ഷം. നാഷണല്‍ ബര്‍ത്ത് റേറ്റ് പ്ലസ് വര്‍ക്ക് ഫോഴ്‌സ് പ്ലാനിംഗ് ഗ്രൂപ്പില്‍ സജ്ജീവ പങ്കാളിത്തമുള്ള ഐ എന്‍ എം ഓ സമരത്തിന് നേതൃത്വം കൊടുക്കരുതെന്ന് അവര്‍ ആവശ്യപ്പെട്ടു. 

എന്നാല്‍ സമരത്തിന് അനുമതി തേടിക്കൊണ്ട് അംഗങ്ങള്‍ക്കിടയില്‍ നടത്തുന്ന അഭിപ്രായ വോട്ടെടുപ്പ് പൂര്‍ത്തിയായിട്ടില്ല എന്ന് ഐ എന്‍.എം ഒ വക്താവ് അറിയിച്ചു. ചൊവ്വാഴ്ചയ്ക്ക് മുമ്പ് എല്ലാ ്അംഗങ്ങളും ഇത് സംബന്ധിച്ച വോട്ട് രേഖപ്പെടുത്തിക്കഴിയില്ല എന്നാണ് അറിയാന്‍ കഴിയുന്നത്. സമരം വേണമോ എന്നുള്ള അഭിപ്രായവോട്ടെടുപ്പ് പൂര്‍ത്തിയാകും മുമ്പേ ആശുപത്രി ഗ്രൂപ്പ് സമരത്തിനെതിരെ പ്രസ്താവന നടത്തുന്നത് പക്വതയില്ലാത്ത നടപടിയാണെന്ന് ഐ എന്‍ എം ഓ വിമര്‍ശിച്ചു. സരത്തെ ഊതിവീര്‍പ്പിച്ചു കാട്ടുന്നതിന് പകരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ശ്രമിക്കുകയാണ് ആശുപത്രി ഗ്രൂപ്പ് ചെയ്യേണ്ടതെന്ന് സംഘടന ആവശ്യപ്പെട്ടു. 

Scroll To Top