Tuesday November 21, 2017
Latest Updates

അയര്‍ലണ്ടിലെ നഴ്സുമാര്‍ക്ക് പ്രീ റിട്ടയര്‍മെന്റിന് പദ്ധതി അംഗീകാരം നല്‍കി എച്ച് എസ് ഇ:നഴ്സിംഗ് മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ഐഎന്‍എംഓ നിര്‍ദേശങ്ങള്‍ക്ക് പച്ചക്കൊടി

അയര്‍ലണ്ടിലെ നഴ്സുമാര്‍ക്ക് പ്രീ റിട്ടയര്‍മെന്റിന് പദ്ധതി അംഗീകാരം നല്‍കി എച്ച് എസ് ഇ:നഴ്സിംഗ് മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ഐഎന്‍എംഓ നിര്‍ദേശങ്ങള്‍ക്ക് പച്ചക്കൊടി

ഡബ്ലിന്‍:നഴ്സിംഗ് മേഖലയിലെ പ്രശ്‌നനങ്ങള്‍ക്ക് പരിഹാരം നിര്‍ദേശിച്ച അയര്‍ലണ്ടിലെ നഴ്സുമാരുടെ യൂണിയനുമായി സര്‍ക്കാര്‍ പുതിയ തൊഴില്‍ ധാരണയുണ്ടാക്കി.സമരം ഒഴിവാക്കാനായി നഴ്സുമാര്‍ മുമ്പോട്ട് വെച്ച മിക്ക ഡിമാന്‍ഡുകളും അംഗീകരിച്ചതായി ആരോഗ്യമന്ത്രി സൈമണ്‍ ഹാരീസ് വ്യക്തമാക്കി.

ഇന്നലെ പാതിരാത്രിവരെ നീണ്ട ചര്‍ച്ചയ്ക്കൊടുവില്‍ ആശാവഹമായ നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ പക്ഷം അംഗീകരിച്ചു.ഒരു വര്‍ഷത്തിനുള്ളില്‍ നടപ്പാക്കും വിധമാണ് ഇരു കൂട്ടരും തമ്മിലുള്ള കരാര്‍ രൂപപ്പെടുത്തിയത്.

പുതിയ ധാരണകള്‍ അനുസരിച്ച് കഴിഞ്ഞ വര്‍ഷം ആകെ ഉണ്ടായിരുന്ന നഴ്സുമാരുടെ എണ്ണത്തോടൊപ്പം 1200 പുതിയ നഴ്സുമാരെ കൂടി രാജ്യത്ത് നിയമിക്കും.ഇതിനായി പുതിയ റിക്രൂട്ട്‌മെന്റ് നടത്തും.

എച്ച് എസ്ഇയ്ക്ക് കിഴില്‍ ഇപ്പോള്‍ താത്കാലികാടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന നഴ്‌സുമാരെയും,പുതിയതായി രാജ്യത്ത് പഠനം പൂര്‍ത്തിയാക്കിയ നഴ്സിംഗ് സ്റ്റുഡന്റ്സിനെയും സ്ഥിരമാക്കും.

വിദേശത്തു നിന്നും തിരികെ വരുന്ന നഴ്‌സുമാര്‍ക്കുള്ള ആനുകൂല്യങ്ങള്‍ വര്‍ദ്ധിപ്പിക്കും.

കൂടുതല്‍ കാര്യക്ഷമായ കരാര്‍ വ്യവസ്ഥകള്‍,ഉറപ്പുവരുത്തുന്ന കരാറിലെ ഏറ്റവു ശ്രദ്ധേയമായ നിര്‍ദേശം നഴ്സുമാര്‍ക്ക് പ്രീ റിട്ടയര്‍മെന്റിനുള്ള അവസരം നല്‍കുന്നതിനുള്ള ഒരു പദ്ധതി പ്രഖ്യാപിക്കും എന്നതാണ്.

പുതുതായി ജോലിയില്‍ പ്രവേശിച്ചവര്‍ക്ക് വെട്ടിക്കുറച്ച അലവന്‍സുകള്‍ പുനഃസ്ഥാപിക്കുന്നത്തിനുള്ള നടപടികള്‍ ശമ്പള കമ്മീഷന്‍ നടത്തുന്ന ചര്‍ച്ചകളില്‍ ഉള്‍പ്പെടുത്തും.വൃദ്ധജനങ്ങള്‍ക്കിടയില്‍ ജോലി ചെയ്യുന്ന നഴ്സുമാര്‍ക്ക് നേരത്തെ നല്‍കി കൊണ്ടിരുന്ന ആറിലൊന്ന് ശമ്പളം കൂട്ടി നല്‍കാനുള്ള ചര്‍ച്ചകളും ഉടന്‍ നടത്തും.

നഴ്സുമാര്‍ മുമ്പ് പ്രഖ്യാപിച്ചിരുന്ന സമരം ഒഴിവാക്കാനായി വര്‍ക്ക് പ്ലേസ് റിലേഷന്‍ കമ്മിഷനുമായി ചര്‍ച്ച നടത്തി രൂപപ്പെടുത്തിയ കരാറിന് വോട്ടെടുപ്പിലൂടെ അംഗീകാരം ലഭിച്ചതിനെ തുടര്‍ന്നാണ് ഇന്നലെ ആരോഗ്യവകുപ്പും,ഐഎന്‍എംഓ യും ഔദ്യോഗികമായി ധാരണകള്‍ പ്രഖ്യാപിച്ചത്.

ഐറിഷ് മലയാളി ന്യൂസ്

Scroll To Top