Thursday December 08, 2016
Latest Updates

പുതിയ നഴ്‌സുമാര്‍ അടുത്ത ആഴ്ച്ചകളില്‍ എത്തിതുടങ്ങുമെന്ന് എച്ച് എസ് ഇ,സമരത്തിനൊരുങ്ങി ഐ എന്‍ എം ഓ 

പുതിയ നഴ്‌സുമാര്‍ അടുത്ത ആഴ്ച്ചകളില്‍ എത്തിതുടങ്ങുമെന്ന് എച്ച് എസ് ഇ,സമരത്തിനൊരുങ്ങി ഐ എന്‍ എം ഓ 

ഡബ്ലിന്‍ :ആശുപത്രികള്‍ ജനങ്ങളെക്കൊണ്ട് നിറഞ്ഞ് ശ്വാസം മുട്ടുന്ന സാഹചര്യത്തില്‍ എച്ച് എസ് ഇ യുടെ അടിയന്തര നടപടികള്‍ ആവശ്യപ്പട്ട് ഐ എന്‍ എം ഓ സമരത്തിന് ഒരുങ്ങുന്നു. 

ഡബ്ലിനിലെ ബീമോണ്ട് ഹോസ്പിറ്റല്‍, ലിമറിക്ക് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍, ഡ്രോഗഡാ ഔവര്‍ലേഡി ലൂര്‍ഡ്‌സ് ഹോസ്പിറ്റല്‍ എന്നിവിടങ്ങളില്‍ ചികിത്സയ്ക്കായി നിരവധി രോഗികള്‍ ട്രോളിയില്‍ കാത്തു കിടക്കുന്ന സാഹചര്യത്തെക്കുറിച്ച് ഇന്ന് ചേരുന്ന ഐ എ്ന്‍ എം ഓ യുടെ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചര്‍ച്ചചെയ്യും.സമരമല്ലാതെ മറ്റു മാര്‍ഗങ്ങള്‍ ഒന്നും ഇല്ലാതെ നഴ്‌സുമാരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ഇല്ലെന്നു ഐ എ്ന്‍ എം ഓ നേതാവ് ടോണി ഫെര്‍ണാണ്ടസ് അറിയിച്ചു.

ലൂര്‍ദ്ദ് ഹോസ്പിറ്റിലില്‍ കഴിഞ്ഞ ആഴ്ച ക്യാന്‍സര്‍ബാധിതനായ ഒരു മുതിര്‍ന്ന പൗരന്‍ ഒരു കിടക്ക ലഭിക്കുന്നതിനായി നാലു ദിവസം ട്രോളിയില്‍ കാത്തു കിടക്കേണ്ടി വന്നത്. 

എന്നാല്‍ നഴ്‌സുമാരുടെ ആദ്യഘട്ട റിക്രൂട്ട് മെന്റ് പൂര്‍ത്തിയായതിനെ തുടര്‍ന്ന് ഇന്റവ്യൂ നടന്നു കൊണ്ടിരിക്കുകയാണെന്നും അടുത്ത ആഴ്ചകളില്‍ ആശുപത്രികളില്‍ പുതിയ നഴ്‌സുമാര്‍ എത്തിതുടങ്ങുമെന്നും എച്ച് എസ് ഇയുടെ അറിയിപ്പ് വ്യക്തമാക്കുന്നുണ്ട്. 

Scroll To Top