Sunday December 11, 2016
Latest Updates

നഴ്‌സുമാരുടെ ദൗര്‍ലഭ്യം :ആശുപത്രികളുടെ പ്രവര്‍ത്തനത്തിന്റെ താളം തെറ്റുന്നു,2008 ലെ നില പുനസ്ഥാപിക്കണമെന്ന് ഐ എന്‍ എം ഓ 

നഴ്‌സുമാരുടെ ദൗര്‍ലഭ്യം :ആശുപത്രികളുടെ പ്രവര്‍ത്തനത്തിന്റെ താളം തെറ്റുന്നു,2008 ലെ നില പുനസ്ഥാപിക്കണമെന്ന് ഐ എന്‍ എം ഓ 

കോര്‍ക്ക്:അയര്‍ലണ്ടിലെ എല്ലാ ആശുപത്രികളിലും നഴ്‌സുമാരുടെ ദൗര്‍ലഭ്യമെന്നു ഐ എന്‍ എം ഓ. നഴ്‌സുമാരുടെ നിയമനങ്ങള്‍ അടിയന്തരമായി നടത്തി 2008 ലെ സ്റ്റാഫിംഗ് നിലവാരം പുനസ്ഥാപിക്കണമെന്ന് ഐ എന്‍ എം ഓ ജനറല്‍ സെക്രട്ടറി ലിയാം ഡോറന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

റിക്രൂട്ട്‌മെന്റുകള്‍ മുറയ്ക്ക് നടക്കുന്നുണ്ടെങ്കിലും കൂടുതല്‍ മത്സരക്ഷമമായ ശമ്പളഘടന അനുവദിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് ഡോറന്‍ നിര്‍ദേശിച്ചു.കൂടുതല്‍ പേര്‍ക്ക് പോസ്റ്റ് ഗ്രാജ്വേറ്റ് പഠനാവസരങ്ങള്‍ നല്കണം,അദ്ദേഹം പറഞ്ഞു.

കോര്‍ക്ക് യൂണിവേഴ്‌സിറ്റി ആശുപത്രിയില്‍ നഴ്‌സുമാരുടെ എണ്ണക്കുറവുകൊണ്ട് ഉണ്ടായിരിക്കുന്ന പ്രശ്‌നങ്ങള്‍ അടിയന്തരമായി പരിഹരിക്കണമെന്നും ഐ എന്‍ എം ഓ ആവശ്യപ്പെട്ടു.

ജീവനക്കാരുടെ കുറവ് മൂലം സൃഷ്ട്ടിക്കപ്പെട്ടിരിക്കുന്ന അരക്ഷിതാവസ്ഥ പല തവണ എച്ച് എസ് ഇ യുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടും നടപടിയുണ്ടായില്ലെന്ന് ഐ എന്‍ എം ഓ പ്രതിനിധി മേരി റോസ് കരോള്‍ ആരോപിച്ചു.78 നഴ്‌സുമാര്‍ എങ്കിലും കൂടി നിയമിക്കപ്പെട്ടാലെ കോര്‍ക്ക് യൂണിവേഴ്‌സിറ്റി ആശുപത്രി സുഗമമായി പ്രവര്‍ത്തിപ്പിക്കാനാവു.

ജൂണ്‍ മാസം തുടങ്ങിയ പ്രതിസന്ധി പരിഹരിക്കാന്‍ യാതൊരു വിധ നടപടിയും എച്ച് എസ് ഇ സ്വീകരിക്കാത്തത് നഴ്‌സുമാരുടെ ജോലിയില്‍ അമിത സമ്മര്‍ദം ഉണ്ടാക്കുന്നതായി അവര്‍ പറഞ്ഞു.

നിലവിലുള്ള സ്ഥിതി തുടരുകയാണെങ്കില്‍ പകരം നഴ്‌സുമാരെ നിയമിക്കുന്നത് വരെയെങ്കിലും രോഗികളുടെ സുരക്ഷയെ കരുതി ബെഡ്ഡുകളുടെ എണ്ണം വെട്ടിച്ചുരുക്കി ആശുപത്രിയുടെ സുരക്ഷ പരിരക്ഷിക്കണമെന്ന് ഐ എന്‍ എം ഓ ആവശ്യപ്പെട്ടു


Scroll To Top