Monday September 25, 2017
Latest Updates

അയര്‍ലണ്ടിലെ നഴ്സുമാര്‍ക്ക് പീഡന പര്‍വം,കഴിഞ്ഞ വര്‍ഷങ്ങളില്‍ നേരിട്ടുണ്ടായത് 3500 അതിക്രമണങ്ങള്‍ 

അയര്‍ലണ്ടിലെ നഴ്സുമാര്‍ക്ക്  പീഡന പര്‍വം,കഴിഞ്ഞ വര്‍ഷങ്ങളില്‍ നേരിട്ടുണ്ടായത് 3500 അതിക്രമണങ്ങള്‍ 

ഡബ്ലിന്‍:നഴ്സുമാര്‍ക്കും മിഡ് വൈവ്സുമാര്‍ക്കുമെതിരെയുള്ള അതിക്രമങ്ങളില്‍ വര്‍ധന.കഴിഞ്ഞ ആറ് വര്‍ഷങ്ങള്‍ക്കുള്ളില്‍ 3500 ആക്രമണങ്ങളാണ് ഉണ്ടായത്.ഇതില്‍ 3462 ആക്രമണങ്ങളും ജനറല്‍ വിഭാഗത്തില്‍ രോഗികളെ പരിചരിക്കുന്നവര്‍ക്കു നേരെയാണെന്ന് നിയുക്ത ഐഎന്‍എംഒ ജനറല്‍ സെക്രട്ടറി ഫില്‍ നീല്‍ ഷിയേഗ്ധാ പറഞ്ഞു.

ബെല്‍ഫാസ്റ്റില്‍ ഐറീഷ് കോണ്‍ഗ്രസ് ഓഫ് ട്രേഡ് യൂണിയന്‍ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.നഴ്സിംഗ് സേനയെ ശരിയായ വിധത്തില്‍ ആസൂത്രണം ചെയ്യാത്തതിന്റെ വീഴ്ചയാണ് ഇത്തരം അതിക്രമങ്ങള്‍.എച്.എസ് ഇ ഈ വര്‍ഷം ആദ്യത്തെ 18 ആഴ്ചകളില്‍ മാത്രം 77മില്യന്‍ യൂറോയാണ് ഏജന്‍സി സ്റ്റാഫിനായി ചെലവിട്ടത്. ഇത് വലിയ അഴിമതിയാണ്.

ആരോഗ്യ സേവനരംഗത്ത് ജീവനക്കാരുടെ കുറവുണ്ടെന്ന് എല്ലാവര്‍ക്കുമറിയാം എന്നാല്‍ കൂടുതല്‍ ആളുകളെ നിയോഗിക്കില്ലെന്നു മാത്രം. നിയോഗിക്കുന്നത് അനിശ്ചിതമായ കരാറുകളോടെ ഏജന്‍സിയെയാണ്. ഈ ഏജന്‍സിയുടെ ജോലി ജീവനക്കാര്‍ക്കും രോഗികള്‍ക്കും ഗുണകരമല്ലെന്നു മാത്രമല്ല ഭാവി പ്ലാന്‍ ചെയ്യുന്നതിനു സാധിക്കാതെയും പോകുന്നു-ഷിയേഗ്ധാ ചൂണ്ടിക്കാട്ടുന്നു.

ആറുമാസത്തിനുള്ളില്‍ 51300 രോഗികളാണ് ട്രോളിയിലെത്തിയതെന്ന് ഐഎന്‍എംഒ ജനറല്‍ സെക്രട്ടറി ലിയാം ഡോറന്‍ പറഞ്ഞു.കൂടുതല്‍ ജീവനക്കാരെ നിയോഗിക്കാതെ ഈ പ്രശ്നത്തിന് പരിഹാരമില്ല.ആതുരസേവനരംഗത്തെ ലാഭ വിഹിതം 650മില്യന്‍ കഴിഞ്ഞുവെന്ന് ഡോറന്‍ കുറ്റപ്പെടുത്തി. ഇത് ആരോഗ്യ സേവനത്തിലേക്ക് വഴിതിരിച്ചുവിടണമെന്നും അദ്ദേഹം പറഞ്ഞു

Scroll To Top