Sunday December 04, 2016
Latest Updates

ബജറ്റിനെതിരെ പരാതിയുമായി ഐ.എന്‍.എം.ഒ

ബജറ്റിനെതിരെ പരാതിയുമായി ഐ.എന്‍.എം.ഒ

ഡബ്ലിന്‍ :ആരോഗ്യ മേഖല നേരിടുന്ന പ്രതിസന്ധി പരിഹരിക്കാന്‍ ഇപ്പോള്‍ പ്രഖ്യാപിച്ച 457 മില്ല്യണ്‍ യൂറോയുടെ സഹായധനം മതിയാകില്ലെന്ന് ഐറിഷ് നഴ്സസ് ആന്‍ഡ് മിഡ് വൈവ്സ് ഓര്‍ഗനൈസേഷന്‍ (ഐ.എന്‍.എം.ഒ). നിലവില്‍ 14.6 ബില്ല്യണ്‍ യൂറോയാണ് മേഖലയ്ക്ക് അനുവദിച്ചിരിക്കുന്ന്. എന്നാല്‍ 2008ലെ സാമ്പത്തിക മാന്ദ്യത്തിനു മുമ്പ് ഇത് 16 ബില്ല്യണ്‍ യൂറോ ആയിരുന്നു. 1,000 നഴ്സുമാരെ മാത്രം കൂടുതല്‍ നിയമിച്ചാല്‍ സ്റ്റാഫിന്റെ അപര്യാപ്തത പരിഹരിക്കാന്‍ കഴിയില്ലെന്നും ഐ.എന്‍.എം.ഒ വ്യക്തമാക്കി.

രാജ്യത്താകമാനം നഴ്സിങ്, മിഡ് വൈഫറി പോസ്റ്റുകളില്‍ നിലവില്‍ 4,200ഓളം പേരുടെ കുറവുണ്ട്.ആയിരം പേരെ പുതിയതായി നിയമിച്ചാലും പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടില്ലെന്നാണ് സംഘടനയുടെ അഭിപ്രായം.

Scroll To Top