Friday February 24, 2017
Latest Updates

അയര്‍ലണ്ടിലേക്ക് തിരിച്ചു വരുന്ന നഴ്‌സുമാര്‍ക്ക് റീ അലോക്കേഷന്‍ ചിലവ് നല്കണമെന്ന് ഐ എന്‍ എം ഓ 

അയര്‍ലണ്ടിലേക്ക് തിരിച്ചു വരുന്ന നഴ്‌സുമാര്‍ക്ക് റീ അലോക്കേഷന്‍ ചിലവ് നല്കണമെന്ന് ഐ എന്‍ എം ഓ 

ഡബ്ലിന്‍ :മറ്റുരാജ്യങ്ങളില്‍ നിന്നും അയര്‍ലണ്ടിലേക്ക് തിരികെ വരുന്ന നഴ്‌സുമാരുടെ റീ അലോക്കേഷന്‍ ചിലവുകള്‍ സര്‍ക്കാര്‍ വഹിക്കണമെന്ന് ഐറിഷ് നഴ്‌സസ് ആന്‍ഡ് മിഡ്‌വൈവ്‌സ് ഓര്‍ഗനൈസേഷന്‍ ആവശ്യപ്പെട്ടു.
രാജ്യത്തെ തൊഴില്‍ മേഖല കൂടുതല്‍ ആകര്‍ഷകമാക്കാനുതകുന്ന പദ്ധതികള്‍ ആവശ്യമാണെന്നും സംഘടന പറയുന്നു. അയര്‍ലണ്ടില്‍നിന്നും കുടിയേറി മറ്റു രാജ്യങ്ങളിലേക്ക് പോയ നേഴ്‌സുമാരെ തിരികെ നാട്ടിലെത്തിക്കാനുള്ള ക്യാംപെയിന്‍ തുടങ്ങുന്നതിന് മുന്നോടിയായിട്ടാണ് നേഴ്‌സുമാരുടെ സംഘടന ഡിമാന്‍ഡുകളുമായി രംഗത്തെത്തിയിരിക്കുന്നത്.
നഴ്‌സുമാര്‍ അന്യ രാജ്യങ്ങളിലേക്ക് കൂടുതലായി കുടിയേറിയതിന്റെ ഫലമായി രാജ്യത്ത് ആവശ്യത്തിനു നഴ്‌സുമാര്‍ ഇല്ലാത്ത അവസ്ഥ സൃഷ്ടിക്കപ്പെട്ടു.
നഴ്‌സുമാരെ തിരികെ രാജ്യത്തെത്തിക്കാന്‍ സര്‍ക്കാര്‍ അടിയന്തിരമായി പദ്ധതികള്‍ തയ്യാറാക്കുമ്പോള്‍ റീ അലോക്കേഷന്‍ ചിലവ് ഒന്നാം സ്ഥാനത്ത് ഉണ്ടാകണമെന്നാണ് ഐ എന്‍ എം ഓ യുടെ ആവശ്യം.. രാജ്യത്ത് മികച്ച തൊഴില്‍ അന്തരീക്ഷം സൃഷ്ടിക്കപ്പെട്ടാല്‍ മാത്രമേ നഴ്‌സുമാര്‍ സ്വന്ത ഇഷ്ടത്തോടെ രാജ്യത്തേക്ക് തിരികെ മടങ്ങുകയുള്ളൂ എന്നും സംഘടന ഓര്‍മ്മിപ്പിക്കുന്നു

Scroll To Top