Thursday December 08, 2016
Latest Updates

ഇന്ത്യാക്കാരിയടക്കമുള്ള നഴ്‌സുമാര്‍ക്ക് എതിരെ ഐറിഷ് നഴ്‌സിംഗ് ബോര്‍ഡിന്റെ അച്ചടക്ക നടപടി,ഹീറ്റിംഗ് സിസ്റ്റം പ്രവര്‍ത്തിപ്പിക്കാതിരുന്ന സി എന്‍ എമ്മിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കി

ഇന്ത്യാക്കാരിയടക്കമുള്ള നഴ്‌സുമാര്‍ക്ക് എതിരെ ഐറിഷ് നഴ്‌സിംഗ് ബോര്‍ഡിന്റെ അച്ചടക്ക നടപടി,ഹീറ്റിംഗ് സിസ്റ്റം പ്രവര്‍ത്തിപ്പിക്കാതിരുന്ന സി എന്‍ എമ്മിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കി

ഡബ്ലിന്‍:നഴ്‌സിംഗ് ഹോമിലെ ഹീറ്റിംഗ് സിസ്റ്റം പ്രവര്‍ത്തിപ്പിക്കാതെ രോഗികള്‍ക്ക് അസൌകര്യമുണ്ടാക്കിയ നഴ്‌സ് മാനേജരുടെ പിന്‍ നമ്പര്‍ റദ്ദാക്കിയതായി ഐറിഷ് നഴ്‌സിംഗ് ബോര്‍ഡ്.ഇവര്‍ക്കെതിരെ പല തവണ ആക്ഷേപങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും നഴ്‌സുമാരുടെ രജിസ്റ്ററില്‍ നിന്നും ആദ്യമായാണ് പേര് നീക്കം ചെയ്തത്.
നഴ്‌സിംഗ് ഹോമിലെ ഏഴു താമസക്കാരുള്ള ഒരു യൂണിറ്റിന്റെ സി എന്‍ എം ആയ ബിജിത്ത് മേരി മര്‍ഫിയെയാണ് താമസക്കാരോട് മാന്യമായി പെരുമാറിയില്ല,അവരുടെ അന്തസ് സംരക്ഷിച്ചില്ല എന്നി കുറ്റങ്ങള്‍ ആരോപിച്ച് പുറത്താക്കിയത്.2010 ലെ കൊടും തണുപ്പ് കാലത്ത് താമസക്കാര്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും കേടായ ഹീറ്റിംഗ് സിസ്റ്റം മാറ്റി പകരം നല്കാന്‍ തയാറായില്ലയെന്നാണ് ബോര്‍ഡ് പരിശോധനാ സംഘം കണ്ടെത്തിയത്.

മറ്റൊരു കേസില്‍, രോഗിയുടെ മുഖത്തു തുപ്പിയ ആഫ്രിക്കന്‍ നഴ്‌സിനെ താക്കീത് ചെയ്യാനും നഴ്‌സിംഗ് ബോര്‍ഡ് അച്ചടക്ക സമിതി തീരുമാനിച്ചു.രജീന ഊര്‍സുല ഒസ്വാസ്‌ക എന്ന നഴ്‌സാണ് രോഗിയുമായി തര്‍ക്കം ഉണ്ടാക്കുന്നതിനിടയില്‍ രോഗിയുടെ മുഖത്തു തുപ്പിയത്.രോഗിയെ ഇവര്‍ അസഭ്യവര്‍ഷം നടത്തുകയും ചെയ്തു.

എലിനിയോര്‍ ഓ ഡവേയര്‍ എന്ന നഴ്‌സാവട്ടെ മരുന്ന് കൊടുക്കുന്നതിനുള്ള രേഖകളില്‍ ഒപ്പ് വെച്ചില്ല എന്ന കുറ്റത്തിനാണ് ശിക്ഷിക്കപ്പെട്ടത്.രോഗികളുടെ ക്ലിനിക്കല്‍ ഒബ്‌സര്‍വേഷന്‍ എടുത്തില്ല,സമയത്തിന് മരുന്നുകള്‍ രോഗികള്‍ക്ക് കൊടുത്തില്ല,എന്നി കുറ്റങ്ങളും ഇവര്‍ക്ക് നേരെ ആരോപിക്കപ്പെട്ടു.തനിക്ക് കൂടുതല്‍ ജോലി ഭാരം ഉണ്ടെന്ന യാഥാര്‍ഥ്യം കൂടെ ജോലി ചെയ്യുന്നവരോടും അധികാരികളോടും പറയാതിരുന്നതും ഇവര്‍ക്ക് വിനയായി.ഇവരെയും താക്കീത് ചെയ്യാനാണ് ബോര്‍ഡിന്റെ തീരുമാനം.

ഇന്ത്യാക്കാരിയായ മീനു ബജാജ് എന്ന നഴ്‌സിനെയും നഴ്‌സിംഗ് ആന്‍ഡ് മിഡ്വൈഫറി ബോര്‍ഡ് ,റിക്കോര്‍ഡുകള്‍ സൂക്ഷിച്ചില്ല,നടപടി തെറ്റുകള്‍ വരുത്തി എന്നിങ്ങനെയുള്ള കുറ്റം ചുമത്തി താക്കീത് ചെയ്തു.

ഗര്‍ഭച്ഛിദ്രം സംഭവിച്ച യുവതിയ്ക്ക് ഗര്‍ഭസ്ഥശിശുവിനെ കാണാനുള്ള അവകാശം നിഷേധിച്ചു എന്നാണ് ഇവരുടെ മേലുള്ള പ്രധാന കുറ്റം.

Scroll To Top