Wednesday December 07, 2016
Latest Updates

ഇന്‍ഫോസിസിന്റെ പുതിയ സാങ്കേതിക നേട്ടം അയര്‍ലണ്ടില്‍ നിന്നും

ഇന്‍ഫോസിസിന്റെ പുതിയ സാങ്കേതിക നേട്ടം അയര്‍ലണ്ടില്‍ നിന്നും

ഡബ്ലിന്‍:ഇന്ത്യന്‍ ഐ.ടി കമ്പനിയായ ഇന്‍ഫോസിസിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന എഡ്ജ്‌വെര്‍വിന്റെ പുതിയ സാങ്കേതിക നേട്ടം അയര്‍ലണ്ടില്‍ നിന്നും.അയര്‍ലണ്ടിലെ ബൂട്ടെഴ്‌സ് ടൌണില്‍ പ്രവര്‍ത്തിക്കുന്ന റിസര്‍ച് വിംഗാണ് പുതിയ പ്രൊഡകറ്റ് രൂപകല്പന ചെയ്യത്. ഇന്‍ഫോസിസിന്റെ പുതിയ ഈ സോഫ്റ്റ്‌വെയര്‍ ബാങ്കിങ്, ഫിനാന്‍ഷ്യല്‍ കസ്റ്റമേഴ്‌സിനെ ഉദ്ദേശിച്ചാണ് പുറത്തിറക്കിയിരിക്കുന്നത്.

വരും ദശകങ്ങളില്‍ ലോകത്താകമാനമുള്ള ബാങ്കിംഗ് മേഖലയ്ക്ക് വിപ്ലവകരമായ സഹായകമാകുന്നതാണ് പുതിയ സോഫ്റ്റ് വെയറെന്നു കരുതപെടുന്നു

ബ്ലോക്ക് ചെയിന്‍ ഉപയോഗിച്ചാണ് സോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തിക്കുന്നത്. വിര്‍ച്വല്‍ കറന്‍സി ബിറ്റ് കോയിന്‍ ഉപയോഗിക്കാം എന്നതാണ് ഈ സോഫ്റ്റ്‌വെയറിന്റെ പ്രത്യേകത.

ബാങ്ക് ഇടപാടുകള്‍ക്ക് കൂടുതല്‍ സുരക്ഷ, പ്രവര്‍ത്തനക്ഷമത, കൃത്യത എന്നിവയും പുതിയ സോഫ്റ്റ്‌വെയര്‍ വാഗ്ദാനം ചെയ്യുന്നു. അയര്‍ലണ്ടില്‍ കൂടുതല്‍ നിക്ഷേപം നടത്താനും ഇന്‍ഫോസിസ് പദ്ധതിയിട്ടിട്ടുണ്ടെന്ന് എഡ്ജ്‌വെര്‍വ് പ്രസിഡന്റ് ആന്‍ഡി ഡേയ് പറഞ്ഞു.

Scroll To Top