Saturday July 29, 2017
Latest Updates

ഫ്ലൂവിനെതിരെ കരുതിയിരിക്കാന്‍ ആരോഗ്യമന്ത്രിയുടെ മുന്നറിയിപ്പ്

ഫ്ലൂവിനെതിരെ കരുതിയിരിക്കാന്‍ ആരോഗ്യമന്ത്രിയുടെ മുന്നറിയിപ്പ്

ഡബ്ലിന്‍ :ആരോഗ്യ രംഗത്തു ജോലി ചെയ്യുന്നവരും, അസുഖം പിടിപെടാന്‍ സാധ്യതയുള്ളവരും ഇന്‍ഫ്‌ലൂവന്‍സയ്ക്കെതിരെ കരുതിയിരിക്കണമെന്ന് ആരോഗ്യമന്ത്രി സിമോണ്‍ ഹാരിസ്. ഇന്‍ഫ്‌ലൂവന്‍സയ്ക്കെതിരായ വാക്സിന്‍ കുത്തിവയ്പ്പെടുത്ത ശേഷമായിരുന്നു മന്ത്രി ജനങ്ങള്‍ക്ക് മുന്നറിയിപ്പു നല്‍കിയത്.തണുപ്പുകാലം ആരംഭിക്കുന്നതിനു മുമ്പേ തന്നെ വാക്സിന്‍ എടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തണുപ്പുകാലത്തുണ്ടാകുന്ന ഇന്‍ഫ്‌ലൂവന്‍സ പനി മൂലം 1,000ഓളം പേരാണ് ഓരോ വര്‍ഷവും മരിക്കുന്നത്. ആരോഗ്യ രംഗത്ത് ജോലി ചെയ്യുന്നവര്‍. ഡോക്ടര്‍മാര്‍, നഴ്സുമാര്‍, 65ന് മേല്‍ പ്രായമുള്ളവര്‍, പാരമ്പര്യമായി രോഗമുള്ളവര്‍, ഗര്‍ഭിണികള്‍ എന്നിവര്‍ തീര്‍ച്ചയായും വാക്സിന്‍ കുത്തിവെപ്പ് എടുക്കണം.

Scroll To Top