Tuesday December 06, 2016
Latest Updates

ജിതിന്‍ ജയിംസിനെ ഒഐസിസി അയര്‍ലണ്ട് ഇന്ദിരാഗാന്ധി അവാര്‍ഡ് നല്‍കി ആദരിച്ചു

ജിതിന്‍ ജയിംസിനെ ഒഐസിസി അയര്‍ലണ്ട് ഇന്ദിരാഗാന്ധി അവാര്‍ഡ് നല്‍കി ആദരിച്ചു

ഡബ്‌ളിന്‍: ഒഐസിസി അയര്‍ലണ്ടിന്റെ നേത്യതത്തില്‍ ഇന്ദിരാഗാന്ധിയുടെ ഓര്‍മ്മ ദിനത്തോട് അനുബന്ധിച്ച് ഡബ്‌ളിനിലെ സോര്‍ഡ്‌സിസില്‍ വെച്ചു നടന്ന യോഗത്തില്‍ ഈ കൊല്ലത്തെ ലീവിംഗ് സെര്‍ട്ട് പരീക്ഷയില്‍ 590 പോയിന്റ് നേടി മികച്ച വിജയം കരസ്ഥമാക്കിയ ജിതിന്‍ ജയിംസിനെ ഇന്ദിരാ ഗാന്ധി അവാര്‍ഡ് നല്‍കി അനുമോദിച്ചു .

സോര്‍ഡ്‌സിലുള്ള ജയിംസ്-മേരിക്കുട്ടി ദമ്പതികളുടെ മകനാണ് ജിതിന്‍ .ഒഎ സി സി ജനറല്‍ സെ(കട്ടറി സാന്‍ജോ മുളവരിയ്ക്കല്‍ നയിച്ച ഈശ്വരപ്രാര്‍ഥനയോടെ ആരംഭിച്ച യോഗത്തിന് സെറിന്‍ ഫിലിപ്പ് സ്വാഗതം ആശംസിച്ചു.

ഓഐസിസി അയര്‍ലണ്ട് പ്രസിഡണ്ട് ലിങ്ക്വിന്‍സ്റ്റാര്‍ മാത്യു യോഗം ഉദ്ഘാടനം ചെയ്തു.ഇന്‍ഡ്യയുടെ ഉരുക്കുവനിത എന്ന് അറിയപ്പെടുന്ന ഇന്ദിരാ ഗാന്ധിയെ യോഗം അനുസ്മരിച്ചു.
ബാബു ജോസഫ്,ജോബി അഗസ്റ്റിന്‍,ജോണ്‍സന്‍ ജോസഫ്, ഷാജി അഗസ്റ്റിന്‍,സിബു ജോസ്,റോബര്‍ട്ട്,ജോര്‍ജ് പുറപ്പന്താനം,തോമസ് കുട്ടി ചെറിയാന്‍ അനീഷ് മനപ്പാട്ട് ,സുനില്‍ തോപ്പില്‍,റോബില്‍ കുര്യാക്കോസ് ,റെജി വര്‍ഗിസ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

മറുപടി പ്രസംഗത്തില്‍ അവാര്‍ഡ് ജേതാവായ ജിതിന്‍ ജെയിംസ് തന്റെ നേട്ടത്തിന് പിന്നില്‍ മാതാപിതാക്കളോടൊപ്പം യൂ സി ഡിയില്‍ ഗവേഷക വിദ്യാര്‍ഥിയായ സഹോദരി ചിഞ്ചുവിന്റെയും സോഡ്‌സിലെ മലയാളികളുടേയും പ്രോല്‍സാഹനം ഉണ്ടായിരുന്നുവെന്ന് പറയാന്‍ മടിച്ചില്ല.

യോഗത്തിന് ഓഐസി സി ജോയിന്റ് സക്രട്ടറി റോണി കുരിശിങ്കല്‍ നന്ദി പറഞ്ഞു

Scroll To Top