Saturday December 03, 2016
Latest Updates

ഇന്ത്യയില്‍ ബാങ്ക് അക്കൌണ്ടുകള്‍ കൂടി; ഭൂരിഭാഗവും നിഷ്‌ക്രിയം

ഇന്ത്യയില്‍ ബാങ്ക് അക്കൌണ്ടുകള്‍ കൂടി; ഭൂരിഭാഗവും നിഷ്‌ക്രിയം

 

ഇന്ത്യയില്‍ ബാങ്ക് അക്കൗണ്ടുകളുടെ എണ്ണത്തില്‍ കാര്യമായ വര്‍ധന രേഖപ്പെടുത്തിയായി ലോകബാങ്ക് കണക്കുകള്‍. എന്നാല്‍ ഇവയില്‍ ഏറിയപങ്കും പ്രവര്‍ത്തിപ്പിക്കാത്തവയാണെന്നും വിലയിരുത്തല്‍. 201114 കാലയളവില്‍ ഇന്ത്യയിലെ അക്കൗണ്ടുകളുടെ വളര്‍ച്ച 35 ശതമാനത്തില്‍ നിന്നും 53 ശതമാനമായി ഉയര്‍ന്നു.

2011 നും 2014 നും ഇടയില്‍ 17.5 കോടി പുതിയ അക്കൗണ്ടുകളാണ് ഉണ്ടായത്. സാമ്പത്തിക ഏകീകരണത്തിനു വേണ്ടിയുള്ള സര്‍ക്കാര്‍ ശ്രമങ്ങളാണ് ഇതിനു പിന്നില്‍. ഓരോ കുടുംബത്തിനും ഒരു ബാങ്ക് അക്കൗണ്ട് എന്ന ലക്ഷ്യത്തോടെ 2014 ഓഗസ്റ്റില്‍ ആരംഭിച്ച പ്രധാനമന്ത്രിയുടെ ജന്‍ ധന്‍ യോജന പദ്ധതി അക്കൗണ്ടുകള്‍ വര്‍ദ്ധിക്കാന്‍ കാരണമായി. 2013 ലെ സര്‍വെ പ്രകാരം ഇന്ത്യയില്‍ ആകെ 40 കോടിയില്‍ താഴെ ജനങ്ങള്‍ക്ക് മാത്രമാണ് ബാങ്ക് അക്കൗണ്ടുകള്‍ ഉണ്ടായിരുന്നത്.

ജന്‍ധന്‍ യോജന പദ്ധതി പ്രകാരമുള്ള 97 ശതമാനത്തോളം അക്കൗണ്ടുകള്‍ പൊതുമേഖലാ ബാങ്കുകളില്‍ തുറന്നപ്പോള്‍ ഇവയില്‍ 72 ശതമാനത്തിന്റെയും ബാലന്‍സ് ശൂന്യമാണ്. ഇന്ത്യയില്‍ ആകെയുള്ള അക്കൗണ്ടുകളില്‍ 43 ശതമാനവും നിഷ്‌ക്രിയമാണെന്നും ലോകബാങ്ക് വ്യക്തമാക്കുന്നു.

ലോകത്ത് ആകെയുള്ള 46 കോടി നിഷ്‌ക്രിയ അക്കൗണ്ടുകളില്‍ 19.5 കോടിയും ഇന്ത്യയിലാണെന്നാണ് ലോകബാങ്ക് കണക്കുകള്‍.

 

Scroll To Top