Friday December 02, 2016
Latest Updates

ബ്രെക്‌സിറ്റ്: യൂ കെ യിലെ ഇന്ത്യക്കാര്‍ക്ക് നേട്ടമായേക്കും

ബ്രെക്‌സിറ്റ്: യൂ കെ യിലെ ഇന്ത്യക്കാര്‍ക്ക് നേട്ടമായേക്കും

ലണ്ടന്‍ :ബ്രെക്‌സിറ്റിന്റെ പ്രത്യാഘാതങ്ങളെപ്പറ്റി ബ്രിട്ടനും, മറ്റ് യൂറോപ്യന്‍ രാജ്യങ്ങളും ആശങ്കപ്പെടുമ്പോള്‍, ബ്രെക്‌സിറ്റ് യൂ കെയില്‍ ജോലിയന്വേഷിക്കുന്ന ഇന്ത്യക്കാര്‍ക്ക് ഗുണകരമാകുമെന്ന് വിദ്ഗദ്ധര്‍. ഇംഗ്ലിഷ് അറിയാതെ ബ്രിട്ടനില്‍ കഴിയുന്ന മറ്റ് യൂറോപ്യന്‍ രാജ്യക്കാരേക്കാള്‍, ഇംഗ്ലിഷ് സംസാരിക്കുന്ന ഇന്ത്യക്കാര്‍ക്ക് ബ്രെക്‌സിറ്റ് കൂടുതല്‍ ജോലി സാധ്യത നല്‍കും. ആരോഗ്യമേഖല, ഐടി എന്നിവിടങ്ങളിലാകും ഏറ്റവുമധികം ജോലിസാധ്യത.

2015ല്‍ മാര്‍ച്ച് വരെ 60,000ലേറെ തൊഴില്‍ വിസകളാണ് ബ്രിട്ടന്‍ ഇന്ത്യക്കാര്‍ക്ക് നല്‍കിയതെന്നാണ് റിപ്പോര്‍ട്ട്. ഇത് ബ്രിട്ടന്‍ നല്‍കിയ ആകെ തൊഴില്‍ വിസകളുടെ മൂന്നില്‍ ഒന്ന് വരും. എന്നാല്‍ ബ്രെക്‌സിറ്റ് കാരണം കുടിയേറ്റത്തിന് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് ജോലിക്കും മറ്റുമായി ബ്രിട്ടനിലെത്തുന്ന ഇന്ത്യക്കാരെ ഭാവിയില്‍ ബാധിക്കാനിരിക്കുന്ന പ്രശ്‌നമാണ്.

കുടിയേറ്റക്കാര്‍ക്ക് എതിരെയുള്ള ജനഹിതമാണ് മിക്കവരും കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത് എന്ന നിരീക്ഷണത്തിനാണ് ബ്രെക്‌സിറ്റിനു ശേഷം പ്രചാരം ലഭിച്ചിട്ടുള്ളത്.അങ്ങനെയെങ്കില്‍ ബ്രെക്സ്റ്റിനെ വിജയിപ്പിച്ചെടുത്തതും അതിന് അനുകൂലമായി നിന്ന വലിയൊരു ശതമാനം കുടിയേറ്റക്കാര്‍ തന്നെയാണ്.

Scroll To Top