Saturday February 25, 2017
Latest Updates

അയര്‍ലണ്ടിലെത്തുന്ന അമേരിക്കക്കാരെക്കാള്‍ കൂടുതല്‍ പണം ചിലവഴിക്കുന്നത് ഇന്ത്യാക്കാര്‍ !

അയര്‍ലണ്ടിലെത്തുന്ന അമേരിക്കക്കാരെക്കാള്‍ കൂടുതല്‍ പണം ചിലവഴിക്കുന്നത് ഇന്ത്യാക്കാര്‍ !

ഫോട്ടോ :ബീന മേനോന്റെ (ടൂറിസം അയര്‍ലണ്ട്)നേതൃത്വത്തില്‍ ഇന്ത്യന്‍ പത്രപ്രവര്‍ത്തകസംഘം അയര്‍ലണ്ടില്‍ എത്തിയപ്പോള്‍ഡബ്ലിന്‍:അയര്‍ലണ്ടിലെ ഹോട്ടല്‍ മുറികളില്‍ ഒരു രാത്രി തങ്ങാന്‍ ഏറ്റവും കൂടുതല്‍ പണം ചിലവഴിക്കുന്നത് ചൈനക്കാര്‍. ശരാശരി 161 യൂറോ മുടക്കിയാണ് നമ്മുടെ അയല്‍ക്കാര്‍ അഭിമാനം കാട്ടുന്നത് എന്നാണ് കണ്ടെത്തല്‍.നമ്മള്‍ ഇന്ത്യാക്കാരും മോശം ഒന്നുമല്ല എന്ന് ഇപ്പോള്‍ അയര്‍ലണ്ടിലെ ഹോട്ടല്‍ ഉടമകള്‍ മനസിലാക്കി വരുന്നുണ്ട്.അമേരിക്കക്കാരെ പോലും പിന്തള്ളിയാണത്രെ അയര്‍ലണ്ടില്‍ എത്തുന്ന ഇന്ത്യാക്കാര്‍ പണം ചിലവഴിക്കുന്നത്. ചൈനക്കാരുടെ ഒപ്പം എത്തില്ലെങ്കിലും ഒരു രാത്രിയ്ക്ക് ശരാശരി 143 യൂറോ നല്‍കി ഇന്ത്യാക്കാര്‍ പ്രൌഡി കാട്ടുന്നു.


.അമേരിക്കക്കാരോടൊപ്പം മെക്‌സിക്കക്കാരും തൊട്ടുപിന്നാലെ വരുന്നു,വെറും 133 യൂറോ മാത്രമാണ് അവര്‍ ചിലവാക്കുന്നത്! 

2017 എത്തുമ്പോഴേക്കും പ്രതിവര്‍ഷം അരലക്ഷം ചൈനക്കാരെ വീതം അയര്‍ലണ്ടില്‍ എത്തിക്കുക എന്നതാണ് ടൂറിസം അയര്‍ലണ്ടിന്റെ ലക്ഷ്യം. യുണൈറ്റഡ് നേഷന്‍സ് യൂറിസം ഓര്‍ഗനൈസേഷന്റെ കണക്ക് പ്രകാരം ഓരോ വര്‍ഷവും ചൈനയില്‍ നിന്ന് പുറത്തേക്ക് സഞ്ചരിക്കുന്നവരുടെ എണ്ണം 200 മില്യണ്‍ ആവും. ലോകത്തെ മൂന്നാമത്തെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ചൈനാ സതേണ്‍ എയര്‍ലൈന്‍സ് ഡബ്ലിനില്‍ ഓഫീസ് തുടങ്ങാന്‍ പോകുന്നതായി പ്രഖ്യപിച്ചിട്ടുണ്ട്.

ഇന്ത്യാക്കാരെ ആകര്‍ഷിക്കാനും നിരവധി പദ്ധതികള്‍ ആരംഭിച്ചിട്ടുണ്ടെന്നു ടൂറിസം അയര്‍ലണ്ട് വൃത്തങ്ങള്‍ വെളിപ്പെടുത്തി.ഇന്ത്യയില്‍ നിന്നുള്ള ട്രാവല്‍ ഏജന്റുമാരെ അയര്‍ലണ്ടില്‍ എത്തിച്ചു ബിസിനസ് സാഹചര്യങ്ങള്‍ വിവരിച്ചു നല്കാനാണ് ഇപ്പോഴത്തെ ശ്രമം.കഴിഞ്ഞ മാസവും പത്തോളം ഇന്ത്യന്‍ ട്രാവല്‍ ഏജന്റുമാര്‍ അയര്‍ലണ്ടില്‍ എത്തിയിരുന്നു.

Scroll To Top