Friday December 09, 2016
Latest Updates

അയര്‍ലണ്ടിലെ ഇന്ത്യാക്കാര്‍ എംബസിയില്‍ പേര്‍ രജിസ്റ്റര്‍ ചെയ്യണം,ഓണ്‍ ലൈനായി ഐറിഷ് മലയാളി സൗകര്യം ഒരുക്കുന്നു 

അയര്‍ലണ്ടിലെ ഇന്ത്യാക്കാര്‍ എംബസിയില്‍ പേര്‍ രജിസ്റ്റര്‍ ചെയ്യണം,ഓണ്‍ ലൈനായി ഐറിഷ് മലയാളി സൗകര്യം ഒരുക്കുന്നു 

ഡബ്ലിന്‍:അയര്‍ലണ്ടിലെ ഇന്ത്യാക്കാര്‍ക്ക് എംബസിയുടെ സേവനം കൂടുതല്‍ നന്നായി പ്രയോജനപ്പെടുത്തുന്നതിനും സ്ഥിതിവിവരക്കണക്കുകള്‍ എംബസിയ്ക്ക് ലഭ്യമാക്കുന്നതിന് വേണ്ടിയും അയര്‍ലണ്ടിലേയ്ക്ക് സന്ദര്‍ശകരായി എത്തുന്നവരുള്‍പ്പെടെയുള്ള എല്ലാ ഇന്ത്യാക്കാരുടെയും വിശദ വിവരങ്ങള്‍ ഇന്ത്യന്‍ എംബസിയില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് എംബസി അധികൃതര്‍ അഭ്യര്‍ഥിച്ചു.

മുമ്പ് ഇതിനായി സൗകര്യം ഒരുക്കിയിരുന്നുവെങ്കിലും കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തനങ്ങള്‍ ക്രമീകരിക്കാനായി ഓണ്‍ ലൈനായി രജിസ്റ്റര്‍ ചെയാനുള്ള അവസരം ഇപ്പോള്‍ എംബസി ഒരുക്കിയിട്ടുണ്ട്.

പേരും മേല്‍വിലാസവും കൂടാതെ പാസ്‌പോര്‍ട്ട്,ജി എന്‍ ഐ ബി ,തൊഴിലുടമയുടെ വിവരങ്ങള്‍ എന്നിവയും ഓണ്‍ലൈന്‍ രജിസ്‌ട്രേഷനില്‍ ഉള്‍പ്പെടുത്തേണ്ടതുണ്ട്.

പ്രവാസികള്‍ക്ക് വോട്ടവകാശം അടുത്ത തിരഞ്ഞെടുപ്പുകളില്‍ ഉറപ്പാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ എംബസികള്‍ വഴിയുള്ള രജിസ്‌ട്രേഷന്‍ വേണ്ടിവരുമെന്ന് മുമ്പ് സൂചനകള്‍ ഉണ്ടായിരുന്നു.

അയര്‍ലണ്ടിലെ ഇന്ത്യാക്കാര്‍ക്ക് ഇന്ത്യന്‍ എംബസിയില്‍ രജിസ്റ്റര്‍ ചെയ്യാനുള്ള സൗകര്യം ഇപ്പോള്‍ ഐറിഷ് മലയാളി ഒരുക്കിയിട്ടുണ്ട്.താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ഇന്ത്യന്‍ എംബസിയുടെ പേജിലെത്തി നേരിട്ട് നിങ്ങളുടെ പേര് രജിസ്റ്റര്‍ ചെയ്യാം.കുടുംബത്തിലെ ഓരോരുത്തരുടെയും പേര് വിവരം ഓരോ വ്യത്യസ്ഥ പേജിലായാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്.

http://www.indianembassy.ie/register.php

Scroll To Top