Thursday December 08, 2016
Latest Updates

സിഡ്‌നിയില്‍ ഇന്ത്യന്‍ യുവതി കുത്തേറ്റു മരിച്ചു 

സിഡ്‌നിയില്‍ ഇന്ത്യന്‍ യുവതി കുത്തേറ്റു മരിച്ചു 

സിഡ്‌നി :ആസ്‌ട്രേലിയയിലെ സിഡ്‌നിയില്‍ ജോലി കഴിഞ്ഞു വീട്ടിലേയ്ക്ക് മടങ്ങുകയായിരുന്ന ഇന്ത്യാക്കാരി അക്രമികളുടെ കുത്തേറ്റു മരിച്ചു.ഐ ടി കമ്പനിയില്‍ ജോലി ചെയ്യുന്ന പ്രഭാ അരുണ്‍ കുമാര്‍ എന്ന 41 വയസുകാരിയാണ് ഇന്നലെ രാത്രി കൊല്ലപ്പെട്ടത്.

വീട്ടില്‍ നിന്നും 300 മീറ്റര്‍ അകലെ വെച്ചാണ് ഇവര്‍ക്ക് കുത്തേറ്റത് .ഇന്ത്യയിലുള്ള ഭര്‍ത്താവിനോട് ഫോണില്‍ സംസാരിച്ചു കൊണ്ട് നടന്നു പോകുന്നതിനിടെയാണ് കുത്തേറ്റത്.’തന്നെ ആരോ കുത്തിയതായി ഇവര്‍ ഫോണീല്‍ തന്നെ ഭര്‍ത്താവിനെ അറിയിച്ച ശേഷം നിലത്തു വീഴുകയായിരുന്നു.ഓഫിസില്‍ നിന്നും തിരികെയെത്താന്‍ വൈകിയതിനാല്‍ പാറമറ്റ പാര്‍ക്ക് വഴിയുള്ള കുറുക്കുവഴിയില്‍ കൂടി സഞ്ചരിക്കുന്നതിനിടയിലാണ് പ്രഭയ്ക്ക് കുത്തേറ്റത്.

അക്രമികളുടെ കുത്തേറ്റു താഴെ വീണു ചോര വാര്‍ന്നു പോയ അവസ്ഥയിലാണ് പ്രഭയെ കണ്ടെത്തിയത്.ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാന്‍ ആയില്ല.

പാറമറ്റ പാര്‍ക്കില്‍ വെച്ചു മുമ്പും നിരവധി ആക്രമണങ്ങള്‍ ഉണ്ടായിട്ടുണ്ട്.ഒറ്റയ്ക്ക് സഞ്ചരിക്കുന്നവരെ തടഞ്ഞു നിര്‍ത്തി പണം തട്ടിയെടുക്കുന്നവരുടെ കേന്ദ്രം കൂടിയാണ് പാര്‍ക്ക് അറിയപ്പെടുന്നത്. പാര്‍ക്ക് വഴി സഞ്ചരിക്കരുതെന്ന് സംഭവ ദിവസവും പ്രഭയോടു മുന്നറിയിപ്പ് നല്കിയിരുന്നതായി സഹപ്രവര്‍ത്തകര്‍ പറഞ്ഞു.പക്ഷെ വീട്ടിലെത്താന്‍ വൈകിയതിനാല്‍ പ്രഭ എളുപ്പവഴി  സ്വീകരിക്കുകയായിരുന്നുവത്രേ

.

വര്‍ദ്ധിച്ചു വരുന്ന ആക്രമണങ്ങളില്‍ ഭീതിതരാണ് ആസ്‌ട്രേലിയയിലെ ഇന്ത്യാക്കാര്‍.പോലിസ് അന്വേഷണം ആരംഭിച്ചു 

Scroll To Top