Tuesday December 06, 2016
Latest Updates

ഇന്ത്യയില്‍ നിന്നുള്ള  ടൂറിസ്റ്റുകളുടെ എണ്ണം  വര്‍ദ്ധിപ്പിക്കാന്‍ പദ്ധതികളുമായി അയര്‍ലണ്ട്

ഇന്ത്യയില്‍ നിന്നുള്ള  ടൂറിസ്റ്റുകളുടെ എണ്ണം  വര്‍ദ്ധിപ്പിക്കാന്‍ പദ്ധതികളുമായി അയര്‍ലണ്ട്

ഡബ്ലിന്‍:ഇന്ത്യയില്‍ നിന്നുള്ള ടൂറിസ്റ്റുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാനുള്ള പദ്ധതികളുമായി ടൂറിസം അയര്‍ലണ്ട്. 2015ല്‍ 27,500 ടൂറിസ്റ്റുകളാണ് ഇന്ത്യയില്‍ നിന്നും അയര്‍ലണ്ട് സന്ദര്‍ശിച്ചത്. 2014നെ അപേക്ഷിച്ച് 14% വര്‍ദ്ധനവാണ് ഇത്. ഈ വര്‍ഷം ഇന്ത്യന്‍ ടൂറിസ്റ്റുകളുടെ എണ്ണം ഇതിലും വര്‍ദ്ധിക്കുമെന്നാണ് കരുതുന്നത്. 2016 ഇന്ത്യ സെയില്‍സ് മിഷന്‍ എന്നാണ് ടൂറിസം അയര്‍ലണ്ട് പദ്ധതിക്ക് പേരിട്ടിരിക്കുന്നത്. നിലവില്‍ അയര്‍ലണ്ടില്‍ ഏറ്റവുമധികം ടൂറിസ്റ്റുകളെത്തുന്നത് യുകെ, നോര്‍ത്ത് അമേരിക്ക, ജര്‍മ്മനി, ഫ്രാന്‍സ് എന്നിവിടങ്ങളില്‍ നിന്നാണ്. 70% ടൂറിസം ബിസിനസുകളും ഇവ കേന്ദ്രീകരിച്ചാണ് നടക്കുന്നത്.

എമിറേറ്റ്സ്, എത്തിഹാദ് എന്നീ എയര്‍ലൈനുകള്‍ മിഡില്‍ ഈസ്റ്റ് വഴി ഇന്ത്യയെയും, അയര്‍ലണ്ടിനെയും ബന്ധിപ്പിക്കുന്നുണ്ട്. ഖത്തര്‍ എയര്‍ വേയ്‌സിന്റെ പുതിയ സര്‍വീസുകളും ഇന്ത്യന്‍ ടൂറിസ്റ്റുകള്‍ക്ക് അയര്‍ലണ്ട് യാത്ര എളുപ്പമാക്കുമെന്നാണ് കരുതപ്പെടുന്നത്.

2016ല്‍ ഓഗസ്റ്റ് വരെ 6.55 മില്ല്യണ്‍ ടൂറിസ്റ്റുകളാണ് അയര്‍ലണ്ട് സന്ദര്‍ശിച്ചിട്ടുള്ളത്. നോര്‍ത്തേണ്‍ അയര്‍ലണ്ടുമായിച്ചേര്‍ന്ന് ഈ വര്‍ഷം 10 മില്ല്യണ്‍ ടൂറിസ്റ്റുകളെ ഈ വര്‍ഷം എത്തിക്കുകയാണ് ലക്ഷ്യം

Scroll To Top