Friday December 09, 2016
Latest Updates

അയര്‍ലണ്ട് സന്ദര്‍ശിക്കുന്ന ഇന്ത്യന്‍ ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ വര്‍ദ്ധന

അയര്‍ലണ്ട് സന്ദര്‍ശിക്കുന്ന ഇന്ത്യന്‍ ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ വര്‍ദ്ധന

ഫോട്ടോ >ആന്‍ട്രിമിലെ റോപ് ബ്രിഡ്ജ് സന്ദര്‍ശിക്കുന്ന ഇന്ത്യന്‍ ടൂറിസ്റ്റുകള്‍

ബ്ലിന്‍:2016ല്‍ അയര്‍ലണ്ട് സന്ദര്‍ശിക്കുന്ന ഇന്ത്യന്‍ ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടായതായി ടൂറിസം അയര്‍ലണ്ട്. 2015ല്‍ 27,500 ഇന്ത്യക്കാരാണ് അയര്‍ലണ്ടില്‍ വിനോദസഞ്ചാരത്തിനായി എത്തിയത്; 2014നെക്കാളും 14% വര്‍ദ്ധനവ്. ഈ വര്‍ഷം 30,000 ലേറെ പേര്‍ എത്തുമെന്നാണ് കരുതുന്നതെന്നും, 2016 ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ വിസ അപ്ലിക്കേഷനുകള്‍ 20% വര്‍ദ്ധിച്ചിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു. ഇന്ത്യയിലേയ്ക്ക് സൗകര്യപ്രദമായ വിമാന സര്‍വീസ് ഉള്ളത് കൂടുതല്‍ പേരെ ഇവിടേയ്ക്ക് ആകര്‍ഷിക്കുന്നുണ്ട്.

ഹിറ്റ് ടിവി സീരീസായ ഗെയിം ഓഫ് ത്രോണ്‍സിന്റെ ഷൂട്ടിങ് ലൊക്കേഷന്‍, സ്റ്റാര്‍ വാര്‍സ് സിനിമയുടെ ലൊക്കേഷനുകള്‍ എന്നിവയാണ് അയര്‍ലണ്ടിനെ ഇന്ത്യന്‍ ടൂറിസ്റ്റുകള്‍ക്ക് പ്രിയങ്കരമാക്കുന്നതത്രെ. ഇന്ത്യക്കാരെ ആകര്‍ഷിക്കാനായി ഇന്ത്യ സെയ്ല്‍സ് മിഷന്‍ എന്ന പദ്ധതിയും ടൂറിസം അയര്‍ലണ്ട് ആവിഷ്‌കരിച്ചിട്ടുണ്ട്.നോര്‍ത്തേണ്‍ അയര്‍ലണ്ടിനും,റിപ്പബ്ലിക് ഓഫ് അയര്‍ലണ്ടിനും വേണ്ടി ഒരേ ടൂറിസം ഏജന്‍സിയാണ് ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നത്.

Scroll To Top