Saturday December 03, 2016
Latest Updates

മലയാളി വൈഭവം നിറച്ച് ഡബ്ലിനില്‍ ഇന്ത്യന്‍ തീം നൈറ്റ്, കൗതുക പൂര്‍വ്വം തദ്ദേശിയര്‍ 

മലയാളി വൈഭവം നിറച്ച് ഡബ്ലിനില്‍ ഇന്ത്യന്‍ തീം നൈറ്റ്, കൗതുക പൂര്‍വ്വം തദ്ദേശിയര്‍ 

ഡബ്ലിന്‍: സെന്റ് ജെയിംസ് ആശുപത്രിയിലെ കാര്‍ഡിയാക് സര്‍ജറി യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ലൂക്കന്‍, സാര്‍സ്, ഫീല്‍ഡ് ക്ലബ്ബില്‍ സംഘടിപ്പിച്ച ‘ഇന്ത്യന്‍ തീം നൈറ്റ്’ കലാ ചാരുതയുടെ സമ്മോഹനസമ്മേളനമായി.മലയാളി നഴ്‌സുമാരുടെ സംഘാടക പാടവം നിറഞ്ഞു നിന്ന ഇന്ത്യന്‍ തീം നൈറ്റ് സര്‍വരുടെയും പ്രശംസയ്ക്ക് അര്‍ഹമായി 

tn 5തദ്ദേശീയരും മറ്റ് വിദേശികളും ഉള്‍പ്പെടെ 150 പേര്‍ പങ്കെടുത്ത പരിപാടിക്ക് നേതൃത്വം നല്‍കിയത് മലയാളി നഴ്‌സുമാരായിരുന്നു. മറ്റ് രാജ്യക്കാര്‍ക്ക് ഇന്ത്യയെ പരിചയപ്പെടുത്തുവാനുള്ള ഈ പ്രോഗ്രാം ഇന്ത്യയുടെ സംസ്‌ക്കാരവും പാരമ്പര്യവും തനിമയും വിളിച്ചോതുന്നതായി.അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫ് നഴ്‌സിങ്, കാതറിന്‍ തോബിന്‍, ഗ്രോണിയ മാക്‌ഡൊണാല്‍ഡ്, ഇറ്റാ ഡിലെനി എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം തെളിച്ച് ഇന്ത്യന്‍ തീം നൈറ്റ് ഉദ്ഘാടനം ചെയ്തു.

ഭാരതത്തിന്റെ പരമ്പരാഗത വസ്ത്രമായ സാരി ധരിച്ചാണ് പങ്കെടുത്ത എല്ലാ സ്ത്രീകളും എത്തിയത്. പുരുഷന്മാര്‍ സല്‍വാറും കുര്‍ത്തയും ജൂബ്ബയും ധരിച്ചെത്തി. തിരുവാതിര, ക്ലാസ്സിക്കല്‍ ഡാന്‍സുകള്‍, ബോളിവുഡ് ഡാന്‍സുകള്‍, ഗാനമേള എന്നിവയും പങ്കെടുത്ത എല്ലാവരും നൃത്തച്ചുവടുകള്‍ വച്ച് ഏറ്റുപാടിയ ‘ജെയ്‌ഹോ’യും ഭാരതത്തിന്റെ അന്തസത്ത ഉള്‍ക്കൊള്ളുന്നതായിരുന്നു. ഇന്ത്യയുടെയും അയര്‍ലണ്ടിന്റെയും ദേശീയ പതാകകളുടെ സാദൃശ്യം ചിത്രീകരിച്ച് ത്രിവര്‍ണ്ണ അത്തപ്പൂക്കളമൊരുക്കിയിരുന്നു. ഇരു രാജ്യങ്ങളുടെയും സ്വാതന്ത്ര്യസമര പോരാട്ടങ്ങള്‍ ചിത്രീകരിക്കുന്ന വീഡിയോയും ഇന്ത്യന്‍ സിനിമാലോകത്തെ പ്രതിപാദിക്കുന്ന വീഡിയോ അവതരണവും ശ്രദ്ധാര്‍ഹമായി.

വാര്‍ത്ത:രാജു കുന്നക്കാട്ട്ഐറിഷ് പ്രതിശ്രുത വധുവും വരനുമായ എമ്മയും ഓറനും ഇന്ത്യന്‍ വിവാഹ വസ്ത്രമണിഞ്ഞ് വരണമാല്യവുമിട്ട് എത്തിയപ്പോള്‍ കല്യാണമേളവും ചെണ്ടമേളവും അകമ്പടി സേവിച്ചു. ഇരുരാജ്യങ്ങളുടേയും ദേശീയഗാനം ജെമിന്‍ ജോസഫ് ആലപിച്ചു.ക്ലിനിക്കല്‍ നഴ്‌സ് മാനേജരായ ജീജ ജോയി മുളന്താനത്തിന്റെ നേതൃത്വത്തില്‍ പിങ്കി അപ്രേം, ബോബി വസന്ത്, സിനി ഷൈബു, ശാലിനി വര്‍ഗീസ്, ജോസ് തോമസ്, ഷീന അജു, ജിന്‍സി ഏബ്രഹാം, റീനി ജേക്കബ്, ഷിജി തോമസ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ലിസി വര്‍ഗീസ്, സ്റ്റീവ് വര്‍ഗീസ് എന്നിവര്‍ ഡാന്‍സുകള്‍ക്ക് നേതൃത്വം നല്‍കി. ജൂഡി ബിനു അവതാരകയായിരുന്നു. ജീജ ജോയി മുളന്താനത്ത് സ്വാഗതവും ശാലിനി വര്‍ഗീസ് നന്ദിയും പറഞ്ഞു.

-രാജു കുന്നക്കാട്ട്

tn 5 tn4tn3tn2

Scroll To Top