Friday December 09, 2016
Latest Updates

അയര്‍ലണ്ടിലെ ഇന്ത്യന്‍ ടേക്ക് എവേകളും മരുത്വാപഞ്ച ജീരക ഗുഡവും !

അയര്‍ലണ്ടിലെ ഇന്ത്യന്‍ ടേക്ക് എവേകളും മരുത്വാപഞ്ച ജീരക ഗുഡവും !

പൊണ്ണത്തടി അഥവാ ഒബീസിറ്റി യൂറോപ്പില്‍ വര്‍ദ്ധിക്കുകയാണ് പോലും ..ഇത് വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസെഷന്‍ ഗവേഷകര്‍ പറയുന്നതാണ് .. ഏറ്റവും മുന്നില് നിക്കുന്നതാരാന്നാ ? ഐറിഷുകാര്‍ ..

അമ്പതു ശതമാനത്തിനു മുകളില്‍ സ്ത്രീകളും , ഒബീസ് ആണത്രേ  ഇതിനു ഗവന്മേന്റ്‌റ് ഇടപെടണം എന്നും ഐറിഷ് കാരുടെ തടി കുറക്കാന്‍ ശ്രമിക്കണം എന്നുമൊക്കെ ഐറിഷ് പത്രങ്ങള്‍ തന്നെ ആഹ്വാനം ചെയ്യുന്നു .. 

എന്നാല്‍ ഇത്ര പെട്ടന്ന് ഇടപെട്ടു കളയും എന്ന് ആരെങ്കിലും അറിഞ്ഞോ ?
സത്യത്തില്‍ ഈ വാര്‍ത്ത! വരുന്നതിനു മുന്‍പേ വളരെ മിടുക്കന്മാരായ ഐറിഷുകാര്‍ ഇടപെട്ടു, കാരണവും കണ്ടുപിടിച്ചു .. 

‘ഇന്ത്യന്‍ ടേക്ക് എവേ ‘

എന്താണ് എന്നല്ലേ ?

 ചില്ലറ കലോറിയാണോ ഓരോ ടേക്ക് എവേയിലും ? 
ഐറിഷുകാര്‍ മുഴുവന്‍ കഴിക്കുന്നത് ഇന്ത്യന്‍ ടേക്ക് എവേ ആയതു കൊണ്ടാവണം അവര്‍ക്ക് തടി കൂടുന്നത് ..
ഇന്ത്യക്കാരാണേല്‍ ഓതെന്റ്റിക്ക് ഐറിഷ് ഫുഡ്നു പുറമേ പിസ്സാ , ബര്‍ഗര്‍ , ബ്രെഡ ട് ചിക്കന്‍ തുടങ്ങിയ പോഷക സമ്പന്നമായ ഫാസ്റ്റ് ഫുഡ് ഉം കഴിച്ചു , വളരെ മെലിഞ്ഞുണങ്ങിയ ശരീരവുമായി , മരുത്വാ പഞ്ച ജീരകഗുഡം കഴിക്കാന്‍ തുടങ്ങിയിരിക്കുന്നു .(ഐറീഷ്‌കാര്‍ക്കായി ഇന്ത്യന്‍ ടേക്ക് എവെകളില്‍ ഒരു സ്‌പെഷ്യല്‍ പഞ്ച ജീരകഗുഡ റെസപ്പി പരീക്ഷിക്കാവുന്നതെയുള്ളൂ എന്നതാണ് എന്റെ ഒരു ഇത് !അവരുടെ പൊണ്ണത്തടിയൊന്നു കുറയട്ടെ !)
ഈ ഐറിഷുകാര്‍ എന്ന് ഇന്ത്യക്കാരുടെ ഭക്ഷണം കഴിക്കുന്നത് നിര്‍ത്തുന്നോ അന്നേ ഇവരുടെ തടി കുറയാന്‍ പോകുന്നുള്ളൂ ..സത്യത്തില്‍ മുക്കിനു മുക്കിനു ഉള്ള ഈ ഇന്ത്യക്കാരുടെ റെസ്റ്റൊരന്റ്‌റ് ബിസിനസ് ഐറിഷുകാരുടെ ആരോഗ്യത്തിനു തന്നെ ഒരു വെല്ലുവിളിയായി മാറിക്കൊണ്ടിരിക്കുകയാണ് ..

ഇത് ഒന്നുകില്‍ നിര്‍ത്തുകയോ , അല്ലെങ്കില്‍ ഐറിഷ്‌കാര്‍ക്ക് വില്‍ക്കില്ല എന്ന് ഇവന്മാരോട് എഴുതി വാങ്ങിക്കുകയോ ചെയ്യണം എന്നാണു എന്റെ ഒരു അഭിപ്രായം ..
ഒരിന്ത്യന്‍ ടേക്ക് എവേ …
സത്യത്തില്‍ ഇവരൊക്കെ പറയുന്നത് പോലെ ഇന്ത്യയില്‍ ദാരിദ്ര്യം ഒന്നുമില്ല .. നിര്‍ബന്ധിത ഡയറ്റിംഗ് ആണ് മക്കളെ …
ഞങ്ങടെ സര്‍ക്കാരിനേ…
rajeshപൌരന്മാരുടെ ഷേപ്പ് കളഞ്ഞിട്ടുള്ള ഒരു ഏര്‍പ്പാടും ഇല്ല .. ആരോഗ്യോം .. 
ബാര്‍ വരെ ഞങ്ങള് നിര്‍ത്തി.. 
ഉമ്മന്‍ ചാണ്ടീന്നു കേട്ടിട്ടില്ലല്ലോ ? അതാണ് കുഴപ്പം …ങ്ഹും !

രാജേഷ് സുകുമാരന്‍,റോസ് കോമണ്‍ 



Scroll To Top