Friday December 09, 2016
Latest Updates

മാതാപിതാക്കളില്‍ നിന്നും മാറി താമസിക്കുന്നത് പാശ്ചാത്യരീതി,അതിനായി ഭാര്യ നിര്‍ബന്ധിച്ചാല്‍ വിവാഹമോചനമാവാമെന്ന് സുപ്രീം കോടതി

മാതാപിതാക്കളില്‍ നിന്നും മാറി താമസിക്കുന്നത് പാശ്ചാത്യരീതി,അതിനായി ഭാര്യ നിര്‍ബന്ധിച്ചാല്‍ വിവാഹമോചനമാവാമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി:വിവാഹം കഴിച്ച് വരുന്ന പെണ്‍കുട്ടി ഭര്‍ത്താവിന്റെ കുടുംബത്തിന്റ ഭാഗമാവുമെന്ന് സുപ്രീം കോടതി.അത് കൊണ്ട് തന്നെ പ്രായമായ മാതാപിതാക്കളില്‍ നിന്ന് മാറിത്താമസിക്കാന്‍ ഭാര്യ നിര്‍ബന്ധിച്ചാല്‍ അത് വിവാഹമോചനത്തിനുള്ള കാരണമായി പരിഗണിക്കാമെന്ന് സുപ്രീം കോടതിയുടെ പുതിയ വിധി.

മാതാപിതാക്കളില്‍ നിന്ന് മാറി താമസിക്കണമെന്ന് പറയുന്നത് ഭാര്യയുടെയും ഭര്‍ത്താവിന്റെയും വരുമാനം ഒറ്റയ്ക്ക് അനുഭവിക്കാനുള്ള നീക്കമാണെന്നും കോടതി നിരീക്ഷിച്ചു. ജസ്റ്റിസുമാരായ അനില്‍ ആര്‍ ധാവെ, എല്‍. നാഗേശ്വര റാവു എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റേതാണ് വിധിന്യായം.

മാതാപിതാക്കളില്‍ നിന്ന് മാറി താമസിക്കുന്നത് പാശ്ചാത്യ രീതിയാണെന്ന് ധവെ വിധിന്യായത്തില്‍ എഴുതി. വിവാഹം കഴിഞ്ഞ മാതാപിതാക്കളില്‍ നിന്ന് മാറി താമസിക്കുന്നത് ഇന്ത്യയിലെ ഹൈന്ദവരായ പുരുഷന്‍മാരുടെ പതിവ് രീതിയോ ആശാസ്യകരമായ സംസ്‌കാരമോ അല്ല. പഠിപ്പിച്ച് വളര്‍ത്തിയ മാതാപിതാക്കളെ പരിപാലിക്കേണ്ട ഉത്തരവാദിത്വം മകനുണ്ടെന്നും ധവെ പറഞ്ഞു. ഇന്ത്യയിലെ ജനങ്ങള്‍ പാശ്ചാത്യ സംസ്‌കാരം പാലിക്കാറില്ല. ഗൗരവമേറിയ കാരണങ്ങളില്ലെങ്കില്‍ ഭാര്യ ഭര്‍ത്താവിന്റെ കുടുംബത്തിന്റെ അവിഭാജ്യ ഘടകം തന്നെയാണെന്നും ധവെ വിധിന്യായത്തില്‍ പറഞ്ഞു.

കര്‍ണാടകയില്‍ നിന്നുള്ള ദമ്പതിമാരുടെ വിവാഹമോചന ഹര്‍ജി അംഗീകരിച്ച വിചാരണക്കോടതിയുടെ വിധി റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരായ അപ്പീലിലാണ് സുപ്രീം കോടതിയുടെ നിരീക്ഷണം

Scroll To Top