Wednesday December 07, 2016
Latest Updates

‘ഇന്ത്യന്‍ സമ്മര്‍’ വരുന്നു, സെപ്റ്റംബറില്‍ മാനം തെളിയുമെന്ന് മെറ്റ് എറാന്‍ 

‘ഇന്ത്യന്‍ സമ്മര്‍’ വരുന്നു, സെപ്റ്റംബറില്‍ മാനം തെളിയുമെന്ന് മെറ്റ് എറാന്‍ 

ഡബ്ലിന്‍: സമ്മര്‍ ഔദ്യോഗികമായി തീരാന്‍ നാല് ദിവസം മാത്രം ബാക്കി നില്‍ക്കെ അയര്‍ലണ്ടില്‍ വീണ്ടും വേനല്‍ക്കാലം വരുന്നെന്ന് മെറ്റ് എറാന്‍.തിങ്കളാഴ്ച തുടങ്ങുന്ന വാരത്തില്‍ മഴ മാറി ചൂട് കൂടിയ കാലാവസ്ഥയിലേക്ക് അയര്‍ലണ്ട് വഴി മാറുമെന്നാണ് കാലാവസ്ഥ കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന. ഈ വാരാന്ത്യം മുതല്‍ തുടങ്ങുന്ന ചൂടുള്ള കാലാവസ്ഥ രണ്ടാഴ്ചത്തേയ്‌ക്കെങ്കിലും നീണ്ടു നില്‍ക്കും. 

ഞായറാഴ്ച മുതല്‍ താപനില ഉയരാന്‍ തുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്. താപനില18 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നേക്കുമെന്നും കാലാവസ്ഥ കേന്ദ്രങ്ങള്‍ പ്രവചിക്കുന്നു.പക്ഷെ രാത്രി താപനിലയില്‍ കുറവുണ്ടാകും.

ആഗസ്റ്റ് മാസം പതിവിലധികം മഴ ലഭിച്ചത് സമ്മറിന്റെ ശോഭ കെടുത്തി.കഴിഞ്ഞ ഞായറാഴ്ച്ച ഒറ്റ ദിവസം നോക്ക് എയര്‍ പോര്‍ട്ടില്‍ രേഖപ്പെടുത്തിയത് 53 മില്ലി മീറ്റര്‍ മഴയാണ്.രാജ്യത്ത് അന്നേ ദിവസം 25 എം എം മഴ പെയ്തു.

എന്നാല്‍ വരും ആഴ്ചകളില്‍ രാജ്യത്തിന്റെ ഒട്ടുമിക്ക പ്രദേശങ്ങളിലും താപനില ശരാശരിയേക്കാള്‍ കൂടുതലായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. അയര്‍ലണ്ടിന്റെ തെക്ക് കിഴക്ക് മേഖലകളില്‍ എല്ലാം കനത്ത ചൂട് അനുഭവപ്പെടും. വരുന്ന ശരത്കാലത്തിന്റെ രണ്ടാം പകുതിയില്‍ മഴയും മഞ്ഞും എല്ലാം പൂര്‍വാധികം ശക്തിയായി തിരിച്ച് വരും. അതുകൊണ്ട് തന്നെ അപ്പോള്‍ ലഭിക്കുന്ന തെളിഞ്ഞ കാലാവസ്ഥ,ഇന്ത്യന്‍ സമ്മര്‍, പരമാവധി പ്രയോജനപ്പെടുത്താന്‍ കാലാവസ്ഥ കേന്ദ്രം ഓര്‍മ്മിപ്പിച്ചു

Scroll To Top