Saturday December 03, 2016
Latest Updates

ആരന്‍ ഐലന്‍ഡില്‍ കൂറ്റന്‍ തിരയടിച്ചു കയറി കടലില്‍ വീണ ഇന്ത്യന്‍ വിദ്യാര്‍ഥിനി അത്ഭുതകരമായി രക്ഷപ്പെട്ടു

ആരന്‍ ഐലന്‍ഡില്‍ കൂറ്റന്‍ തിരയടിച്ചു കയറി കടലില്‍ വീണ ഇന്ത്യന്‍ വിദ്യാര്‍ഥിനി അത്ഭുതകരമായി രക്ഷപ്പെട്ടു

എന്നീസ് :ആരന്‍ ഐലന്‍ഡിലെ പാറക്കെട്ടില്‍ കൂറ്റന്‍ തിരയടിച്ചു കയറി  അറ്റ്‌ലാന്റിക് സമുദ്രത്തിലേക്കു തെറിച്ചു വീണ ഇന്ത്യന്‍ വിദ്യാര്‍ഥിനി അത്ഭുതകരമായി രക്ഷപെട്ടു.കരയില്‍നില്‍ക്കുകയായിരുന്ന കൂറ്റന്‍ തിരമാലകള്‍ക്ക് ഇടയില്‍ അകപ്പെട്ട പെണ്‍കുട്ടി കടലിലേക്ക് തെറിച്ചു വീഴുകയായിരുന്നു.

കഴിഞ്ഞ ആഴ്ച്ച ലണ്ടന്‍ സ്‌കൂള്‍ ഓഫ് എകണോമിക്‌സ് വിദ്യാര്‍ഥിനി അപരാജിത ഗുപ്ത അമ്മയോടൊപ്പം ദ്വീപ് സന്ദര്‍ശിച്ചപ്പോഴായിരുന്നു അപകടം. തീരത്ത് പാറയില്‍ നില്‍ക്കുകയായിരുന്ന അപരാജിതയെ അപ്രതീക്ഷിതമായി എത്തിയ വലിയ തിരമാല വിഴുങ്ങുകയായിരുന്നു. ഏതാണ്ട് 15 മീറ്ററോളം മുകളിലേക്ക് ഉയര്‍ത്തിയ ശേഷമായിരുന്നു ഇവര്‍ താഴെ വീണത്. എന്നാല്‍ പാറയില്‍ നിന്നും അധികം അകലെയല്ലാതെ വീണ അപരാജിത തിരികെ നീന്തി പാറയില്‍ പിടിച്ചു നിന്നു. ശേഷം, സ്ഥലത്തുണ്ടായിരുന്ന സഞ്ചാരികളുടെ അവസരോചിതമായ ഇടപെടലാണ് അപരാജിതയെ രക്ഷിച്ചത്.

കോര്‍ക്ക് സ്വദേശി പാര മെഡിക്കല്‍ ജീവനക്കാരന്‍ കൂടിയായ സീമസ് മക്കാര്‍ത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയവരില്‍ പ്രധാനി.

മക്കാര്‍ത്തിയുടെ സേവനത്തിന് ‘ജസ്റ്റ് ഇന്‍ ടൈം’ അവാര്‍ഡ് നല്‍കുമെന്ന് ഐറിഷ് വാട്ടര്‍ സേഫ്റ്റി പ്രഖ്യാപിച്ചു.

കാലിനു പൊട്ടലുള്ള അപരാജിത ഇപ്പോള്‍ ഗാല്‍വെ യൂണിവേഴ്‌സിറ്റി ആശുപത്രിയില്‍ ചികിത്സയിലാണ്. മകളെ രക്ഷപെടുത്തിയവരോട് തീര്‍ത്താല്‍ തീരാത്ത കടപ്പാടുണ്ടെന്ന് അപരാജിതയുടെ മാതാവ് സിമ്രാന്‍ ഗുപ്തയും, പിതാവ് കൃഷ്‌ണേന്ദു ഗുപ്തയും പറഞ്ഞു. സ്ഥലത്തുണ്ടായിരുന്ന ഗായകന്‍ ബ്രയാന്‍ സ്മിത്ത് പകര്‍ത്തിയ വീഡിയോയില്‍നിന്ന് അപകടത്തിന്റെ ദൃശ്യങ്ങള്‍ വ്യക്തമാണ്.araaran i 3aran 2

Scroll To Top