Saturday December 03, 2016
Latest Updates

33 വര്‍ഷം മുമ്പ് വേര്‍പെട്ടു പോയ ഇന്ത്യന്‍ സഹോദരങ്ങള്‍ ഡബ്ലിനില്‍  കണ്ടുമുട്ടുന്നു, വഴിയൊരുക്കിയത് ആര്‍ ടി യിലെ ജോ ഡഫി ഷോ

33 വര്‍ഷം മുമ്പ് വേര്‍പെട്ടു പോയ ഇന്ത്യന്‍ സഹോദരങ്ങള്‍ ഡബ്ലിനില്‍  കണ്ടുമുട്ടുന്നു, വഴിയൊരുക്കിയത് ആര്‍ ടി യിലെ ജോ ഡഫി ഷോ

ഫോട്ടോ:ജോ ഡഫി

ക്തം രക്തത്തെ തേടിയിറങ്ങുമ്പോള്‍ വഴികള്‍ താനേ തുറക്കുന്നു എന്ന് തെളിയിക്കുന്ന മറ്റൊരു കഥ ഇതാ. 33 വര്‍ഷം മുമ്പ് വേര്‍പിരിഞ്ഞ തന്റെ സഹോദരിയെത്തേടി യു കെയില്‍ നിന്ന് അയര്‍ലണ്ടിലെത്തിയ സുര്‍ജിത്ത് നന്ദയ്ക്ക് നിരാശപ്പെടേണ്ടി വന്നില്ല. 

പി എന്ന് താന്‍ ചെല്ലപ്പേര് വിളിച്ചിരുന്ന ഇളയ സഹോദരിയെത്തേടി കഴിഞ്ഞ ഞായറാഴ്ചയാണ് നന്ദ അയര്‍ലണ്ടില്‍ വിമാനമിറങ്ങിയത്. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും തന്റെ സാദൃശ്യമുള്ള ആരെയെങ്കിലും കാണാനാവുമോ എന്ന് കണ്ണുകള്‍ ചുറ്റും പരതി ഡബ്ലിനിലെ തെരുവുകളിലൂടെ അലഞ്ഞു. ഒടുവില്‍ ഒരു ടാക്‌സി ഡ്രൈവറാണ് ആര്‍ ടി ഇ യില്‍ ജോ ഡഫി അവതരിപ്പിക്കുന്ന ലൈവ് ലൈനുമായി ബന്ധപ്പെടാന്‍ ഉപദേശിച്ചത്.

1973 ലാണ് പതിമൂന്നുകാരിയായ ‘ പി ‘ യു കെയിലെ വീടു വീട്ടു പോയത്. അന്ന് ഇന്ത്യയില്‍ അവധിക്കാലം ചിലവിടുകയായിരുന്ന നന്ദ വിവാഹശേഷം ബെഡ്‌ഫോര്‍ഡില്‍ തിരിച്ചെത്തിയത് തന്റെ സഹോദരിയെ കണ്ടെത്താന്‍ മാത്രമായിരുന്നു. ഇടയക്കപ്പോഴോ ഇവര്‍ തമ്മില്‍ കത്തിടപാടുകള്‍ നടത്തിയിരുന്നു. നിര്‍ഭാഗ്യവശാല്‍ മേല്‍വിലാസം എവിടെയോ നഷ്ട്പ്പട്ടു. 

ലൈവ് ലൈന്‍ പ്രക്ഷേപണം ചെയ്ത, തന്റെ സഹോദരിയെ കണ്ടേ പറ്റൂ എന്ന നന്ദയുടെ വികാര നിര്‍ഭരമായ വാക്കുകള്‍ ഫലം കണ്ടു. ഇന്നലെ വൈകുന്നേരം നന്ദയെത്തേടി സഹോദരിയുടെ വിളി എ്ത്തി. നന്ദയുടെ വാചകം റേഡിയോയില്‍ മുഴങ്ങുന്നത് ബസില്‍ ഇരുന്നു കേട്ട ‘പി’ യുടെ ഒരു കൂട്ടുകാരിയാണ് അവരെ ഈ വിവരം അറിയിച്ചത്. ഐറിഷ് പൗരനെ വിവാഹം കഴിച്ച് മക്കളും കൊച്ചുമക്കളുമൊക്കെ ഉള്ള മുത്തശശി ‘പി’ യെ കണ്ടുമുട്ടാന്‍ ഒരുങ്ങുമ്പോള്‍, താന്‍ വീണ്ടും ജനിച്ചതു പോലെ തോന്നുന്നു എ്ന്നാണ് നന്ദ പറയുന്നത്. തന്നെയും സഹോദരിയെയും ഒന്നിപ്പിച്ച അയര്‍ലണ്ടിലെ ജനതയ്ക്ക് ആനന്ദ കണ്ണീരില്‍ കുതിര്‍ന്ന നന്ദി അറിയിക്കാനും നന്ദ മറക്കുന്നില്ല…

ഏറ്റവും അടുത്ത നിമിഷത്തില്‍ അക്കി എന്ന് ചെല്ല പേര് വിളിയ്ക്കുന്ന സഹോദരിയെ കണ്ടെത്തി ആശ്ലേഷിക്കാനായി സുര്‍ജിത് ഡബ്ലിനിലേയ്ക്ക് വീണ്ടും പുറപ്പെട്ടുകഴിഞ്ഞു.

Scroll To Top