Monday December 05, 2016
Latest Updates

ജനം സഹികെട്ടു ,ഇന്ത്യയില്‍ സമ്പൂര്‍ണ്ണ വിപ്ലവം വരുമെന്ന് മാര്‍കണ്ഡേയ കട്ജു

ജനം സഹികെട്ടു ,ഇന്ത്യയില്‍ സമ്പൂര്‍ണ്ണ വിപ്ലവം വരുമെന്ന് മാര്‍കണ്ഡേയ കട്ജു

ന്യൂഡല്‍ഹി: അടുത്ത 10-15 വര്‍ഷത്തിനകം ഇന്ത്യയില്‍ സമ്പൂര്‍ണ വിപ്ലവം വരാനിരിക്കുന്നുവെന്ന് മുന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് മാര്‍കണ്ഡേയ കട്ജു. ജാമിയ മില്ലിയ്യ ഇസ് ലാമിയ്യയിലെ വിദ്യാര്‍ത്ഥികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.

‘നമ്മുടെ രാജ്യം ഇപ്പോള്‍ അകപ്പെട്ടിരിക്കുന്നത് ഒരു വന്‍ അപകടത്തിലാണ്, ഒരു വന്‍ വിപ്ലവത്തെ ഉറ്റുനോക്കുകയാണ് രാജ്യം. അടിമുടി പരിഷ്‌കരണമാണ് ഇപ്പോള്‍ ഇന്ത്യക്ക് ഇപ്പോള്‍ ആവശ്യമായിട്ടുള്ളത്. ഇപ്പോള്‍ ഇവിടെ വലിയതോതില്‍ ദാരിദ്ര്യവും തൊഴിലില്ലായ്മയുമാണുള്ളത്.

മെട്രോ നഗരങ്ങളില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആസ്പത്രികളുണ്ടെങ്കിലും ദരിദ്രര്‍ക്ക് അത് അപ്രാപ്യമാണ്. അവര്‍ക്ക് ലഭിക്കുന്നത് മുറിവൈദ്യന്‍മാരെ മാത്രമാണ്. AIMMS ലൊക്കെ പാവപ്പെട്ടവര്‍ റെയില്‍പാളം കണക്കെ നീണ്ട ക്യൂനില്‍ക്കുന്നത് നിങ്ങള്‍ക്ക് കാണാനാവും. ലോകത്തെ പോഷണക്കുറവുള്ള മൂന്നിലൊന്നു കുട്ടികളും നമ്മുടെ രാജ്യത്താണ്. അത്‌കൊണ്ട് തന്നെ ഇവിടെയൊരു വന്‍വിപ്ലവം വരാനിരിക്കുകയാണ് കട്ജു പറഞ്ഞു.

ഏത് തരത്തിലുള്ള വിപ്ലവമാണ് രാജ്യത്തുണ്ടാവുകയെന്ന ചോദ്യത്തിന് പക്ഷെ കട്ജു മറുപടി നല്‍കിയില്ല. പക്ഷെ, അത് പൂര്‍ണമായും ഇന്ത്യന്‍ വിപ്ലവം തന്നെയായിരിക്കും. എന്നാല്‍ അത് ചൈനീസ് വിപ്ലവം പോലെയോ ഫ്രഞ്ച് വിപ്ലവം പോലെയോ ആവില്ലെന്നും കട്ജു തുടര്‍ന്നു.

എന്താണ് ഇന്ത്യ? എന്ന വിഷയത്തില്‍ ഡല്‍ഹി ജാമിയ മില്ലിയയില്‍ സംഘടിപ്പിച്ച സിംപോസിയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വടക്കന്‍ അമേരിക്കയെ പോലെ ഇന്ത്യയിലെ 94 ശതമാനം പേരും ഇവിടെ കുടിയേറിപ്പാര്‍ത്തവരാണെന്ന് കട്ജുപറഞ്ഞു. ചിലര്‍ വന്നത് വടക്ക് കിഴക്ക് നിന്നാണെങ്കില്‍ വേറെ ചിലര്‍ എത്തിയത് വടക്ക് പടിഞ്ഞാറു നിന്നാണെതേന്നേയുള്ളൂ എന്നും അദ്ദേഹം തുടര്‍ന്നു.



Scroll To Top