Thursday December 08, 2016
Latest Updates

ഡബ്ലിനിലെ ഇന്ത്യന്‍ റസ്റ്റോറന്റിലെ സ്‌ഫോടനം:പരിക്കേറ്റയാള്‍ക്ക് 60000 യൂറോ നഷ്ടപരിഹാരം നല്‍കണം

ഡബ്ലിനിലെ ഇന്ത്യന്‍ റസ്റ്റോറന്റിലെ സ്‌ഫോടനം:പരിക്കേറ്റയാള്‍ക്ക് 60000 യൂറോ നഷ്ടപരിഹാരം നല്‍കണം

ഡബ്ലിന്‍:ഡബ്ലിന്‍ കോണ്‍ട്രാഫിലെ ന്യൂ മഹാരാജാസ് ഇന്ത്യന്‍ റസ്റ്റോറന്റില്‍ ഗ്യാസ് ഓവന്‍ പൊട്ടിത്തെറിച്ച് ശരീരമാകെ പൊള്ളലേറ്റ യുവാവിന് 60000 യൂറോ നഷ്ടപരിഹാരം നല്‍കാന്‍ ഡബ്ലിന്‍ കോടതിയുടെ വിധി.

2013ലാണ് സംഭവം നടന്നത്.ഡബ്ലിനിലെ ഒരു കോളജിലെ വിദ്യാര്‍ഥിയായ ഇന്ത്യന്‍ വംശജനായ സന്തോഷ് ഡക്കലിനാണ്(23) പാര്‍ട്ട് ടൈം ഷെഫായി ജോലി ചെയ്യവേ ഗുരുതരമായി പരിക്കേറ്റത്.പാത്രങ്ങള്‍ കഴുകി വൃത്തിയാക്കുന്നതിനിടയില്‍ ഇയാള്‍ ഓവനിലുള്ളില്‍ വെയ്ക്കുന്ന ലാവാ പ്‌ളേറ്റുകളും കഴുകിയിരുന്നു.പിന്നീട് പ്രധാന ഷെഫ് ഓവന്‍ ഓണാക്കാന്‍ ശ്രമിക്കിച്ചെങ്കിലും അത് പ്രവത്തിക്കാതെ വന്നത് കൊണ്ട് സന്തോഷിനോട് തന്നെ ഓവന്‍ ഓണാക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.

പല പ്രാവശ്യം ലൈറ്റര്‍ തെളിച്ചെങ്കിലും ഓണവാതിരുന്ന ഓവന്‍ പെട്ടന്ന് പൊട്ടിത്തെറിക്കുകയായിരുന്നു.സ്‌ഫോടനത്തിന്റെ ശക്തിയാല്‍ കെട്ടിടത്തിലെ ഗ്‌ളാസ് വാതിലുകളും ച്ഛിന്നഭിന്നമായി.പുറകോട്ട് തെറിച്ചു വീണ സന്തോഷ് ബോധരഹിതനായി.മുഖമടക്കമുള്ള ശരീരഭാഗങ്ങളില്‍ ഗുരുതരമായ പരിക്കേറ്റ ഇയാളെ ഫെയര്‍വ്യൂ ക്‌ളീനിക്കില്‍ എത്തിച്ചെങ്കിലും ദീര്‍ഘകാലത്തെ ചികിത്സ വേണ്ടിവന്നു.ഇക്കാലമത്രയും ഇയാളുടെ ജോലിയും മുടങ്ങി.

ഓവന്‍ അപകടസ്ഥലത്തു നിന്നും പെട്ടന്ന് തന്നെ മാറ്റിയതിനാല്‍ ഫോറന്‍സിക് എഞ്ചിനിയര്‍ അന്വേഷണത്തിന് എത്തിയപ്പോള്‍ സാങ്കേതികമായ തെളിവുകള്‍ ഒന്നും ലഭിച്ചില്ല.ഡബ്ലിനിലെ പ്രശസ്തമായ സിന്നറ്റ് സോളിസിറ്റേഴ്സാണ് സന്തോഷിന് വേണ്ടി കോടതിയില്‍ ഹാജരായത്

Scroll To Top