Saturday June 24, 2017
Latest Updates

പങ്കാളി ഉപേക്ഷിച്ചു പോയ ഇന്ത്യാക്കാരനെ അയര്‍ലണ്ടില്‍ നിന്നും നാടുകടത്താന്‍ ഉത്തരവ് , ദയ തേടി യുവാവ് കോടതിയില്‍:വിധി തിങ്കളാഴ്ച ഉണ്ടായേക്കും

പങ്കാളി ഉപേക്ഷിച്ചു പോയ ഇന്ത്യാക്കാരനെ അയര്‍ലണ്ടില്‍ നിന്നും നാടുകടത്താന്‍ ഉത്തരവ് , ദയ തേടി യുവാവ് കോടതിയില്‍:വിധി തിങ്കളാഴ്ച ഉണ്ടായേക്കും

ഡബ്ലിന്‍ : ഭാര്യ ഉപേക്ഷിച്ചു പോയതിന്റെ പേരില്‍ നാടുകടത്താനുള്ള ജസ്റ്റിസ് മന്ത്രാലയത്തിന്റെ തീരുമാനത്തിനെതിരെ അയര്‍ലണ്ടിലെ ഇന്ത്യന്‍ യുവാവ് കോടതിയില്‍.ഡീപോര്‍ട്ടേഷന്‍ തീരുമാനത്തെ തുടര്‍ന്ന് ഏതാനം നാളുകളായി ജയില്‍വാസം അനുഷ്ഠിക്കുകയാണ് യുവാവ്.

2015 ഒക്‌റ്റോബറില്‍ അനധികൃത കുടിയേറ്റത്തിലൂടെയാണ് ഇയാള്‍ അയര്‍ലണ്ടിലെത്തിയത്. യൂറോപ്യന്‍ യൂണിയന്‍ ദേശീയതയിലുള്ള പോളിഷ് യുവതിയെ പ്രണയിച്ച് കൂടെ താമസിപ്പിക്കാന്‍ വെറും രണ്ടു മാസത്തിനുള്ളില്‍ ഇയാള്‍ക്കായി! യുവതിയുമായി അടുപ്പത്തിലായി എന്ന് മാത്രവുമല്ല ഒരു വര്‍ഷത്തിനുള്ളില്‍ ഇയാളുടെ കുഞ്ഞിന് പോളിഷ് കാമുകി ജീവന്‍ നല്‍കുകയും ചെയ്തു.

വളരെ സ്നേഹത്തില്‍ കഴിഞ്ഞിരുന്ന ഇവരുടെ ഇടയിലേക്ക് പോളിഷുകാരിയുടെ പഴയ ബോയ്ഫ്രണ്ട് എത്തിയതാണ് പ്രശ്നമായതെന്ന് യുവാവിന്റെ അഭിഭാഷകന്‍ കോടതിയെ ബോധിപ്പിച്ചു. മയക്കുമരുന്നിന് അടിമയും അക്രമകാരിയുമാണ് വില്ലന്‍. യുവാവിനെ വീട്ടില്‍ കയറി മര്‍ദിച്ച സംഭവവുമുണ്ടായിട്ടുണ്ട്.സംഭവം കേസായതോടെ യുവാവിന്റെ അനധികൃത കുടിയേറ്റം പ്രശ്‌നമാക്കിയ കോടതി കഴിഞ്ഞ ഏപ്രിലില്‍ ഇയാളെ നാടുകടത്താനുള്ള ഉത്തരവിട്ടു.ഇതേ തുടര്‍ന്നാണ് യുവാവ് അറസ്റ്റിലായത്.

കാമുകി അവരുടെ പൂര്‍വ കാമുകനോടൊപ്പം പോയതോടെയാണ് യുവാവിന്റെ കഷ്ടകാലം തുടങ്ങിയത്. യുവതിയുടെ പൂര്‍വ കാമുകന്‍ മയക്കുമരുന്നു പയോഗിക്കുന്നയാളും അക്രമകാരിയുമാണ്.ഇത് യുവാവിനെ കൂടുതല്‍ ഭീതിയിലാഴ്ത്തുന്നു.തന്റെ കുഞ്ഞിന് യാതോരു പരിഗണനയോ വാല്‍സല്യമോ തന്റെ കുഞ്ഞിന് ആ മനുഷ്യന്‍ നല്‍കില്ലെന്ന് യുവാവ് ആകുലപ്പെടുന്നു.തന്റെ മകന്റെ ഭാവി സുരക്ഷയ്ക്കായി അയര്‍ലണ്ടില്‍ത്തന്നെ തുടരണമെന്നാണ് യുവാവിന്റെ ആവശ്യം.

നാട് കടത്താനുള്ള തീരുമാനത്തിനെതിരെ വിധി സമ്പാദിക്കാനുള്ള നീക്കത്തിലാണ് യുവാവ്.തന്റെ ഭാഗം കേള്‍ക്കാതെയാണ് നാടുകടത്താന്‍ തീരുമാനിച്ചതെന്നു യുവാവ് വാദിക്കുന്നു.ഹൈക്കോടതി ഇടക്കാല ഉത്തരവിലൂടെ നാടുകടത്തുന്നത് താല്‍ക്കാലികമായി വിലക്കിയിട്ടുണ്ടെങ്കിലും തന്റെ കുഞ്ഞിന്റെ ഭാവിയെച്ചൊല്ലി ഈ യുവാവ് തീര്‍ത്തും നിരാശനാണ്.തിങ്കളാഴ്ചയാണ് യുവാവിന്റെ കേസ് ഹൈക്കോടതി വീണ്ടും പരിഗണിക്കുന്നത്.നിയമപരമായ കാരണങ്ങളാല്‍ ഇദ്ദേഹത്തിന്റെ പേരുവിവരങ്ങള്‍ പുറത്തുവിടുന്നതും കോടതി വിലക്കിയിട്ടുണ്ട്.

യുവാവിന്റെ സോളിസിറ്റര്‍ ഇത്തരം കാര്യങ്ങള്‍ വിശദമാക്കി നീതി വകുപ്പ് മന്ത്രിക്ക് അപേക്ഷ നല്‍കിയെങ്കിലും മറുപടിപോലും കിട്ടിയില്ല.എന്തായാലും തിങ്കളാഴ്ച. തനിക്ക് അനുകൂലമായി കോടതി വിധിക്കുമെന്ന പ്രതീക്ഷയിലാണ് യുവാവ് കാത്തിരിക്കുന്നത്.

Scroll To Top