Monday December 05, 2016
Latest Updates

രണ്ടു വര്‍ഷങ്ങള്‍ കൊണ്ട് അയര്‍ലണ്ടിലെ ഇന്ത്യാക്കാരുടെ എണ്ണം ഇരട്ടിയായി,മലയാളികളുടെ മേല്‍ക്കോയ്മ നഷ്ട്ടമാകുന്നു !

രണ്ടു വര്‍ഷങ്ങള്‍ കൊണ്ട് അയര്‍ലണ്ടിലെ ഇന്ത്യാക്കാരുടെ എണ്ണം ഇരട്ടിയായി,മലയാളികളുടെ മേല്‍ക്കോയ്മ നഷ്ട്ടമാകുന്നു !

ഡബ്ലിന്‍: അയര്‍ലണ്ടിലേയ്ക്ക് കഴിഞ്ഞ വര്‍ഷം എത്തിയ ഇന്ത്യാക്കാരുടെ എണ്ണത്തില്‍ സര്‍വകാല റിക്കോര്‍ഡ് എന്ന് കണക്കുകള്‍.കഴിഞ്ഞ കൊല്ലം ആകെ പുതിയതായി വിസ അനുവദിച്ചതില്‍ 11 % ഇന്ത്യാക്കാരാണ്.നീതി ന്യായ വകുപ്പ് മന്ത്രി ഫ്രാന്‍സെസ് ഫിസ്‌ജെറാള്‍ഡ് ഇന്നലെ പുറത്തു വിട്ട കണക്കുകള്‍ അനുസരിച്ച് 95000 പരം ആളുകളാണ് അയര്‍ലണ്ടില്‍ 2014 ല്‍ പുതിയതായി എത്തിയത്.ഇതിന്റെ 11 % ഇന്ത്യാക്കാരാണ്.ഏതാണ്ട് 10500 പേരോളം വരും ഇത്.അയര്‍ലണ്ടില്‍ ഇന്ത്യാക്കാരുടെ വ്യാപക കുടിയേറ്റം ആരംഭിച്ച രണ്ടയിരാമാണ്ടിനു ശേഷം ആകെ ഇന്ത്യാക്കാരുടെ എണ്ണം 2011 ലെ സെന്‍സസ് കണക്കുകള്‍ അനുസരിച്ച് 16986 ആണ്.ഇതിനൊപ്പം ഈ വര്‍ഷം മാത്രം 10500 പുതിയ ഇന്ത്യന്‍ കുടിയേറ്റക്കാര്‍ അയര്‍ലണ്ടില്‍ എത്തിയതായാണ് ഇപ്പോള്‍ വ്യക്തമാകുന്നത്.

2012-2013 കാലഘട്ടത്തില്‍ അയര്‍ലണ്ടിലെത്തിയ ഇന്ത്യാക്കാരുടെ എണ്ണം കൂടി കണക്കിലെടുത്താല്‍ (സി എസ് ഓ യുടെ കണക്കു പ്രകാരം 2013 ലും ആകെ 95 000 പുതിയ വിസാ അപേക്ഷകര്‍ അയര്‍ലണ്ടിലുണ്ട്,ഇവരിലും ഗണ്യമായ തോതില്‍ ഇന്ത്യാക്കാരുണ്ട്)അയര്‍ലണ്ടിലെ ഇന്ത്യന്‍ ജനസംഖ്യ 2011 ലെ സെന്‍സസ് കാലയളവില്‍ ഉണ്ടായിരുന്നതിന്റെ ഇരട്ടിയായെങ്കിലും വര്‍ദ്ധിച്ചിട്ടുണ്ട്. 

2014 ന്റെ അവസാനത്തോടെ യൂറോപ്യന്‍ ഇതര രാജ്യങ്ങളിലെ 95000 പരം ആളുകളാണ് അയര്‍ലണ്ടില്‍ താമസിക്കു വാന്‍ വീണ്ടും അനുവാദം ലഭിച്ചത്. ഇതടക്കം 2014ല്‍ ആകെ മൊത്തം 172000 അപേക്ഷകളാണ് ലഭിച്ചിരിക്കുന്നത്.

ഈ വര്‍ഷത്തെ അപേക്ഷകളുടെ ആകെ എണ്ണത്തില്‍ എണ്ണത്തില്‍ ബ്രസീലിന് പിന്നിലായാണ് ഇന്ത്യയുള്ളതെങ്കിലും ആകെ ജനസംഖ്യയില്‍ ഇപ്പോഴും ഇന്ത്യയാണ് മുന്‍പില്‍. 

2014 ല്‍ ബ്രസീലില്‍ നിന്നും 12% അപേക്ഷകള്‍ വന്നപ്പോള്‍ ഇന്ത്യയില്‍ നിന്നും 11% അപേക്ഷകളാണ് ഐന്‍ഐഎസിനു പുതിയതായി ലഭിച്ചത്. ചൈന, യുഎസ്എ, നൈജീരിയ, ഫിലിപൈന്‍സ് എന്നീ രാജ്യങ്ങളാണ് ഇന്ത്യയ്ക്ക് തൊട്ടു പിന്നിലുള്ളത്.

ഇന്ത്യയില്‍ നിന്നുള്ളവരില്‍ കൂടുതലും പഠനം, തൊഴില്‍ എന്നീ കാരണങ്ങള്‍ കൊണ്ടാണ് ഇവിടെ എത്തിയിരി ക്കുന്നത്. അയര്‍ലണ്ടില്‍ എത്തുന്ന ഇന്ത്യാക്കാരുടെ എണ്ണത്തില്‍ ഉണ്ടായ വര്‍ദ്ധനവ് ആരെയും അമ്പരപ്പി ക്കുന്നതാ ണ്. ആകെ ഇന്ത്യാക്കാരുടെ എണ്ണത്തില്‍ മലയാളികള്‍ക്കുള്ള മേല്‌ക്കോയ്മയും ഇല്ലാതായതാണ് സൂചനകള്‍.ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും തെലുങ്കാന മേഖലയില്‍ നിന്നും അയര്‍ലണ്ടില്‍ എത്തുന്നവരുടെ എണ്ണം കൂടുകയാണ്.എങ്കിലും കണക്കുകള്‍ സൂചിപ്പിക്കുന്ന പ്രകാരം ഒരു ഭാഷയെന്ന നിലയില്‍ മലയാളം സംസാരിക്കുന്നവര്‍ പതിനായിരത്തോളം വരും.

അയര്‍ലണ്ടിലുള്ള ഇന്ത്യാക്കാരുടെ കൃത്യമായ സ്ഥിതി വിവരക്കണക്കുകള്‍ ഇന്ത്യന്‍ എംബസിയുടെ പക്കലുമില്ല.സ്ഥിതി വിവര ശേഖരണത്തിനുള്ള പ്രത്യേക പരിപാടി ആരംഭിക്കാന്‍ എംബസിയ്ക്ക് പദ്ധതിയുള്ളതായി എംബസി വൃത്തങ്ങള്‍ അറിയിച്ചു.

റെജി സി ജേക്കബ്

2011 ലെ സെന്‍സസ് കണക്കുകള്‍ 

census 2011

Scroll To Top